ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റുകളിൽ ഒന്നായ ഐഫോൺ 6 ന് വൻ വിലക്കുറവ്. ഫാദേഴ്സ് ഡേ പ്രമാണിച്ച് ഫ്ലിപ്കാർട്ടാണ് സ്പെഷ്യൻ ഓഫർ വിൽപന നടത്തുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ പ്രത്യേക സെയിലിലൂടെ ഐഫോണ്‍ 6 (16GB വേര്‍ഷന്‍) 21,999 രൂപയ്ക്കും 32GB വേര്‍ഷന്‍ 25,999 രൂപയ്ക്കും വാങ്ങാം. ജൂൺ എട്ടു മുതൽ പത്തു വരെയാണ് വിൽപന.
ഐഫോൺ 6ന് 40 ശതമാനം വില കുറച്ചാണ് (14,991 രൂപ) ഫ്ലിപ്കാർട്ടിൽ വിൽപന നടക്കുന്നത്. ഐഫോൺ 6 ന്റെ ഇന്ത്യയിലെ നിലവിലെ വില 36,990 രൂപയാണ്. ഇതിനു പുറമെ എക്സ്ചെയ്ഞ്ചിലൂടെ പതിനയ്യായിരം രൂപ വീണ്ടും കുറയ്ക്കാം. കൂടാതെ ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 5 ശതമാനം കൂടുതല്‍ ഡിസ്കൗണ്ടും ലഭിക്കും.
4.7 ഇഞ്ച് HD റെറ്റിന ഡിസ്പ്ലെയുള്ള (1334 x 750 റെസലൂഷന്‍) ഫോണിന് 8 മെഗാപിക്സൽ പിന് ക്യാമറയും 1.2 മെഗാപിക്സൽ മുന്‍ ക്യാമറയും ഉണ്ട്. F2.2 ആണ് മുന്‍ ക്യാമറയുടെയും പിന് ക്യാമറയുടെയും അപര്‍ചര്‍. പിന് ക്യാമറയ്ക്ക് ട്രൂടോണ്‍ ഫ്ളാഷ്, എക്സ്പോഷര്‍ കണ്ട്രോള്, 43MP വരെയുള്ള പാനോറാമ ഷോട്ടുകള്‍ എടുക്കാം. സിനിമാറ്റിക് വിഡിയോ സ്റ്റബിലൈസേഷന്‍, തുടര്‍ച്ചയായ ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. വിഡിയോ ഷൂട്ടു ചെയ്യുന്നതിനിടയില്‍ സ്റ്റില്‍ ഫോട്ടോകളും പിടിച്ചെടുക്കാം.
4G LTE മുതല്‍ ഇത്തരം ഒരു ഫോണില്‍ പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിനുണ്ട്. ആപ്പിളിന്റെ A8 ചിപ്പാണ് ഫോണിന് ശക്തി പകരുന്നത്. 129 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. 3D ടച്ച് തുടങ്ങിയ ഫീച്ചറുകള്‍ ഈ ഫോണില്‍ ലഭ്യമല്ല എന്നത് മുന്നോട്ടു നോക്കുന്നവര്‍ക്ക് ഒരു കുറവായി തോന്നാം. 2015ല്‍ പുറത്തിറക്കിയ ഫോണ്‍ ഇന്നും നല്ല ഓപ്ഷനാണ്. സ്ക്രീന്‍ സൈസ് 4 ഇഞ്ച് മതിയെങ്കില്‍ ഐഫോണ്‍ SEയും പരിഗണിക്കാം. 32GB ഫോണിന് ഇപ്പോള്‍ വില 21,999 രൂപ തന്നെയാണ്. 12 മെഗാപിക്സൽ ക്യാമറ, 4K വിഡിയോ റെക്കോഡിങ് തുടങ്ങി ഐഫോണ്‍ 6Sന്റെ പ്രോസസര്‍ അടക്കം പല ഫീച്ചറുകളും SE മോഡലില്‍ ലഭ്യമാണ്. ഈ മോഡലിനും 3D ടച്ച് ഇല്ല. ഫ്ലിപ്കാര്‍ട്ടിന്റെ ഹോം പേജിലെ ലിങ്കില്‍ സ്റ്റോക് തീരുന്നതു വരെ ഓഫര്‍ ലഭ്യമാണ്.