E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

വൺപ്ലസ് 5 അതിവേഗ ഫോൺ ഇന്ത്യയിലേക്ക്, അത്യുഗ്രൻ ഫീച്ചറുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mobile-phones
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്മാർട്ട് ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിലേക്ക്. ഏറ്റവും പുതിയ പ്രോസസർ ക്വാൽകം സ്നാപ്ഡ്രാഗൻ 835 ആണ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺ പ്ലസ് 5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ പ്രോസസറുമായി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് വൺപ്ലസ് 5.

സ്നാപ്ഡ്രാഗൻ 835 പ്രോസസര്‍ ഉപയോഗിക്കുന്ന സാംസങ് ഗ്യാലക്സി S8, ഗ്യാലക്സി S8 പ്ലസ് എന്നിവ അമേരിക്കയില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതേ ഫോണ്‍ എത്തിയത് സാംസങ് എക്സിനോസ് 8895 എസ്ഒസി പ്രോസസറുമായിട്ടായിരുന്നു. അതേസമയം, ഇന്ത്യയില്‍ ഇതേ പ്രോസസര്‍ ഉപയോഗിച്ചുള്ള ഫോണുകള്‍ ഇനിയും ഇറങ്ങാനിരിക്കുകയാണെന്ന് ക്വാല്‍കോം ഇന്ത്യ പ്രസിഡന്റ് ലാറി പോള്‍സണ്‍ അറിയിച്ചു. ഇവയില്‍ ആദ്യത്തെ ഫോണാണ് വണ്‍ പ്ലസ് 5. 

വണ്‍പ്ലസ് ഫോണുകള്‍ ഓരോന്നും നിര്‍മിക്കപ്പെടുന്നത് ഒരു കലാസൃഷ്ടി പോലെയാണെന്നും അല്ലാതെ മൊത്തത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നമായിട്ടല്ലെന്നും ക്വാല്‍കം സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ്‌ മേത്ത പറഞ്ഞു. ഓരോ ജനറേഷന്‍ കൂടുംതോറും ശേഷി വര്‍ധിക്കുന്നവയാണ് വണ്‍ പ്ലസ് ഫോണുകളെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ഇതേ പ്രോസസര്‍ ഉപയോഗിക്കുന്ന അഞ്ച് സ്മാര്‍ട്ട്‌ ഫോണുകളാണ് ലോക വിപണിയിൽ ഇറങ്ങിയിട്ടുള്ളത്. സാംസങ് ഗ്യാലക്സി S8, സാംസങ് ഗ്യാലക്സി S8 പ്ലസ്, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം, ഷവോമി മി6, ഷാർപ്പ് അക്വാസ് ആർ എന്നിവയാണവ.  

ഷമോമി മി6, സോണി എക്സ്പീരിയ എക്സ് ഇസഡ് പ്രീമിയം എന്നീ ഫോണുകള്‍ വിപണിയിലെത്തും മുന്നേ തന്നെ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണു ടെക് ലോകം പ്രതീക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം മുന്നേ ആദ്യമെത്തുന്ന ഫോണ്‍ വണ്‍ പ്ലസ് ആണെങ്കില്‍ വിപണി കീഴടക്കാന്‍ ഇവര്‍ക്ക് എളുപ്പം സാധിക്കും. വണ്‍ പ്ലസ്, ക്വാല്‍കം കമ്പനികള്‍ ഒരുമിച്ചാണ് പുതിയ പ്രോസസറിനെ കുറിച്ചുള്ള വിവരങ്ങള്‍ ബ്ലോഗിലൂടെയും ട്വിറ്റിലൂടെയും പുറത്തു വിട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :