സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കാന്‍ ഫ്ളാഗ്ഷിപ് മോഡലുമായി എല്‍ജി. എല്ലാം തികഞ്ഞ ഫോണാണ് ജി സിക്സ് എന്നാണ് എല്‍ജിയുടെ വാദം. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ത്തന്നെ ജി 6 പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ജി 5ന് നേരിട്ട തിരിച്ചടികള്‍ മനസ്സിലാക്കി എല്ലാം തികഞ്ഞ ഫോണാണ് ജി 6.
മികവേറിയ ഡിസ്പ്ളെയാണ് ഫോണിന്റെ ഹൈലൈറ്റ്, സാധാരണ 16:9 റേഷ്യോയ്ക്ക് പകരം 18:9 മികച്ച പാനല്‍ ലഭ്യമാക്കുന്നു. യുട്യൂബ് വിഡിയോകള്‍, സിനിമകള്‍, നെറ്റ് ഫ്ളിക്സ് എന്നിവ കാണാന്‍ കൂടിയ റേഷ്യോ സഹായകരമാണ്.
ഹാന്‍ഡ്സെറ്റിന്റെ വലുപ്പം കൂട്ടാതെതന്നെ വലിയ ഡിസ്പ്ളെ നല്‍കിയാണ് എല്‍ജി ജി 6 നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരുകൈ കൊണ്ടു ഫോണ്‍ ഉപയോഗിക്കാമെന്ന സൗകര്യവും ഇതിലൂടെ ലഭിക്കും.
കൈയ്യില്‍ ഒതുങ്ങിയിരിക്കുന്ന അല്പം ഭാരം തോന്നുന്ന മോഡലാണ് ജി6. അതുകൊണ്ടു തന്നെ പെട്ടന്ന് കൈയില്‍ നിന്ന് താഴെ പോകില്ലെന്നതും സവിഷേതകളിലൊന്നാണ്. ഫോണിന്റെ പിന്‍വശത്തെ ഫിംഗര്‍ പ്രിന്റ് സ്കാന്നറും മികച്ച റെസ്പോണ്‍സാണ് നല്‍കുന്നത.്
ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 821 ആണ് ഫോണിന്റെ പ്രോസസര്‍, 6ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിലുണ്ട്. ആന്‍ഡ്രോയില്‍ നൂഗാട്ട് ആണ് ഒ.എസ്. 13 മെഗാപിക്സല്‍ ഡ്യൂവല്‍ ക്യാമറ ജി6ന്റെ മറ്റൊരു പ്രത്യേകതയാണ്. ഒരു ക്യാമറ ക്ളോസ് ദൃശ്യങ്ങളെടുക്കുമ്പോള് അതേ ഫ്രെമിന്റെ വൈഡ് ആംഗിള്‍ രണ്ടാമത്ത ക്യാമറയില്‍ പകര്‍ത്താം. കുറഞ്ഞ വെളിച്ചത്തില്‍ മികച്ചചിത്രങ്ങള്‍ ക്യാമറ ഉറപ്പ് നല്കുന്നു.
3300 നോണ്‍ റിമൂബവിള് ബാറ്ററി, ഒരു ദിവസം വരെ ഫോണിന് ചാര്‍ജ് നല്‍കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡ്യുവല്‍ സിം ലഭ്യമാണ്.