പ്രമുഖ റീട്ടെയ്്ല്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ശ്രീലങ്കയിലും പ്രവര്‍ത്തനം തുടങ്ങി. യാസ് ലങ്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ നൂറ്റി ഇരുപത് കോടി രൂപയാണ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് ചെലവിടുന്നത്.
പഴങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളുമടക്കം ശ്രീലങ്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാന്‍ ലക്ഷ്യമിട്ടുളള ഭക്ഷ്യസംസ്കരണ കേന്ദ്രമാണ് ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗള്‍ഫ്,ഇന്ത്യോനേഷ്യ,മലേഷ്യ,ഇന്ത്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ ഈ ഉല്‍പ്പനങ്ങള്‍ വിറ്റഴിക്കുകയാണ് ലക്ഷ്യം. കൊളംബോയ്ക്കടുത്ത് കഡുനായകെ എക്സ്പോര്‍ട്ട് പ്രോസസിംഗ് സോണിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഖാല ഗജേന്ദ്ര രത്നനായക പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതിലാകുന്നതോടെ ഇരുന്നൂറിലധികംപേര്ക്ക് തൊഴില്‍ ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി പറഞ്ഞു. ലുലുഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ ലങ്കന്‍ ഭരണാധികാരികള്‍ വാഗ്ദാനം ചെയ്തു.