സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണുകളുമായി സാംസങ്. ഗ്യാലക്സി എസ് 8, എസ് 8പ്ലസ് മോഡലുകളാണ് പുതിയതായി വിപണിയിലെത്തിച്ചിരിക്കുന്നത്. നോട്ട് സെവനുണ്ടായ തിരിച്ചടിക്ക് ശേഷം സാംസങ് പുറത്തിറക്കുന്ന ഫ്ളാഗ്ഷിപ്പ് മോഡലാണ് എസ്8, എസ്8പ്ളസ്. സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ മികച്ച ഫോണുകളാണ് കൊറിയന്‍ കമ്പനി എത്തിച്ചിരിക്കുന്നത്.
ഇന്‍ഫിനിറ്റ് ഡിസ്പ്ളെ എന്നു പേരുള്ള 5.8 ഇഞ്ച്, 6.2 ഇഞ്ച് അമോലെഡ് ക്വാഡ് എച്ച് ഡി സ്ക്രീനുകള്‍ മികച്ച ഔട്ട്പുട്ടാണ് നല്‍കുന്നത്. കോണിങ് ഗറില്ലാ ഗ്ളാസ് 5 ആണ് രണ്ടു ഫോണിലുള്ളത്. സിനിമകളോ, നെറ്റ്ഫ്ളിക്സോ കാണുന്പോള്‍ ഉപയോഗിക്കാനായി പ്രത്യേക സക്രീന്‍ റെഷ്യോയും ലഭ്യമാണ്.
ക്വാല്‍കോമിന്റെ പുതിയ സ്നാപ്ഡ്രാഗണ്‍ 835 എസ്.ഒ.സിയാണ് രണ്ടു ഫോണുകളിലുമുള്ളത്. 256 ജിബി മെമ്മറി വര്‍ധിപ്പിക്കാവുന്ന എക്സറ്റേണല്‍ സ്റ്റോറേജ് എസ് 8ന്റെയും എസ് 8 പ്ളസിന്റെയും പ്രത്യേകതയാണ്. ആന്‍ഡ്രോയിഡ് ന്യുഗട്ടാണ് ഒ.എസ്. 3000 എംഎഎച്ച് ബാറ്ററി എസ് 8 ഒരു ദിവസം വരെ ലൈഫും, 3500 എംഎഎച്ച് ബാറ്ററി എസ് 8 പ്ളസിന് ഒന്നര ദിവസം വരെയും ലൈഫ് നല്കുന്നു. കഴിഞ്ഞ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഫോണിന്റെ പിറകില്‍ ക്യാമറയുടെ അടുത്തായാണ് സ്കാനര്‍. ഇത്തവണ ഫിംഗര്‍ പ്രിന്റിന് പുറമെ ഫെയ്സ് ഡിറ്റക്ഷനും ഐറിസ് സ്കാനറും ഉപയോഗിച്ച് ഫോണ്‍ ഓണ്‍ െചയ്യാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സായ 'ബിക്സ് ബിയാണ് ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. ആപ്പിളിന്റെ സിരി, ഗൂഗിൾ അസിസ്റ്റന്റ്, മൈക്രോസോഫ്റ്റ് കോർട്ടാന, ആമസോണിന്റെ അലക്സ തുടങ്ങിയ പോലയുള്ളതാണ് ബിക്സ്ബി. ഗ്യാലക്സി എസ്8ന് വില 57,900 രൂപയും എസ്8 പ്ലസിന്റെ 64,900 രൂപയുമാണ് വില.