വാട്സാപ്പിന്റെ വ്യാജൻ രംഗത്ത്. ഫോണിൽ നുഴഞ്ഞുകയറി വ്യക്തിവിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. വാട്സാപ് വേറെ നിറങ്ങളിൽ ലഭ്യമാണെന്ന വാഗ്ദാനവുമായി പ്രത്യക്ഷപ്പെടുന്ന സന്ദേശത്തിലെ വ്യാജ വാട്സാപ് വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ കുടുങ്ങും.
വ്യാജ വാട്സാപ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്താൽ ഫോണിൽ നുഴഞ്ഞുകയറുന്ന വ്യാജൻ വ്യക്തിവിവരങ്ങൾ ചോർത്തും.
വ്യാജസന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വ്യാജ വെബ്സൈറ്റിൽനിന്ന് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുകയോ പാടില്ലെന്നാണു സുരക്ഷാനിർദേശം.