E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

പണം കായ്ക്കാൻ മികച്ച വഴികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

money
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ ലോകത്ത് നമുക്ക് ആവശ്യമുള്ളതെല്ലാം ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം സാഹചര്യങ്ങളെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നവർ ജീവിതത്തിൽ വൻ വിജയം നേടുന്നു. യെമനിലെ പെട്രോൾ പമ്പിൽ ദിവസക്കൂലിക്ക് പെട്രോൾ അടിച്ചുകൊണ്ടിരുന്ന ജോലിയിൽ നിന്നാണ് മരിക്കുമ്പോൾ തൊണ്ണൂറായിരം കോടി രൂപയോളം ആസതിയുള്ള റിലയൻസ് എന്ന വൻ കമ്പനിയുടെ സൃഷ്ടാവായി ധീരുഭായ് അംബാനി മാറിയത്. ഒരു കർഷകന്റെ മകനായി പിറന്നയാളാണ്, ലോകത്തെ നാലു ചക്രങ്ങളിൽ നടത്തിയ വ്യക്തിയെന്ന വിശേഷണത്തോടെ കാർ നിർമാണ രംഗത്തെ ചക്രവർത്തിയായി പിന്നീട് മാറിയ ഹെൻറി ഫോർഡ്. ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടു കൊണ്ടു, പ്രതിസന്ധികളിലും തളരാത്ത മനസ്സുമായി ദൈവാശ്രയബോധത്തോടെ സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട ് പ്രവർത്തിക്കുന്നവർ സാമ്പത്തികമായി ഉയർന്ന നേട്ടങ്ങൾ കൈവരിക്കും. സമ്പത്ത് വിനിയോഗിക്കുന്ന കാര്യത്തിൽ ചില നിസാരകാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യചെലവുകൾ ഒഴിവാക്കി, വിനിയോഗിക്കേണ്ട മേഖലകളിൽ വിനിയോഗിച്ചുകൊണ്ട ് സമ്പത്ത് വർധിപ്പിക്കാൻ സാധിക്കും. നമ്മുടെ ദൈനം ദിനജീവിതത്തിലെ കൊച്ചുകൊച്ചുകാര്യങ്ങളിൽ പോലും ഈ സാമ്പത്തിക അച്ചടക്കം നടപ്പാക്കിയാൽ ഒരു മാസത്തിനകം തന്നെ നല്ലൊരു തുക മിച്ചം പിടിക്കാൻ സാധിക്കും. 

പണം ചോരുന്ന വഴികൾ 

അനാവശ്യമായി പല കാര്യങ്ങൾക്കായി നാം പണം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ പണം എളുപ്പത്തിൽ കുറേശ്ശെയായി ചോർന്നുപോകുന്ന മേഖലകൾ ആദ്യം കണ്ടെത്തി അവ അടച്ചാൽ നമ്മുടെ വരുമാനം വർധിക്കുന്നത് കാണാൻ സാധിക്കും. അനാവശ്യമായി പണം നഷ്ടപ്പെടുത്തുന്ന മേഖലകളിലൊന്നാണ് ബോറഡി മാറ്റാനുള്ള ഷോപ്പിങ്. പലരും ഷോപ്പിങ് മാളുകൾ, ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ, ഷോപ്പിങ് ഫെയറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സന്ദർശിക്കുമ്പോൾ അത്ര ആവശ്യമുള്ളതല്ലാത്ത പല സാധനങ്ങളും വാങ്ങിക്കൂട്ടാറുണ്ട ്. ഇവയിൽ പലതും പിന്നീട് വീടുകളിൽ അധികം ഉപയോഗമില്ലാതെ, ചിലപ്പോൾ എക്സ്പെയറി ഡേയ്റ്റ് കഴിയുന്നതുവരെ വെറുതെ കിടക്കാറുണ്ട ്. ഉദാഹരണത്തിന്, വീട്ടിൽ വച്ച് തനിയെ മസാജ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണമെന്ന് കേട്ടപ്പോൾ എന്റെ ഒരു സുഹൃത്ത് 2000 രൂപയോളം വില കൊടുത്ത് ഒരു മസാജർ വാങ്ങി.വാങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ആകെ ഒരു പ്രാവശ്യം പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് സുഹൃത്തിന്റെ സാക്ഷ്യപത്രം. വീട്ടിൽ അത്യാവശം നല്ല ഒരു ടിവി ഉള്ളപ്പോഴാണ് എൽഇഡി ടിവിയുടെ പരസ്യം കണ്ട പ്പോൾ അതിനായി ഓർഡർ ചെയ്തത് ഇപ്പോൾ പഴയ ടിവി വെറുതെ സ്റ്റോർ റൂമിൽ പൊടിപിടിച്ചിരിക്കുന്നു. മുൻപൊക്കെ വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്ന രീതിയായിരുന്നെങ്കിൽ ഇന്ന് ചെറിയ ലിസ്റ്റുമായി കടകളിലേക്ക് ചെന്ന ശേഷം അവിടെ കാണുന്ന വലിയ ഓഫറുകളിലെല്ലാം കണ്ണുടക്കി, ഒടുവിൽ വലിയൊരു കവർ നിറച്ച് മടങ്ങുന്നത് പലരുടെയും കാര്യത്തിൽ കാണാറുണ്ട ്. 

ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുന്നത് സാമ്പത്തികമായി നമുക്ക് ഏറെ ഗുണം നേടിത്തരുന്നതാണ്. പല സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഇത്തരം ഓഫറുകൾ ഇടയ്ക്കിടെ ഉണ്ട ാവാറുണ്ട്. പച്ചക്കറികൾ മുതൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾ വരെ ഇങ്ങനെ വാങ്ങാൻ സാധിക്കും. എന്നാൽ ഓഫറിൽ മാത്രം കണ്ണുടക്കി വാങ്ങുമ്പോൾ വാങ്ങുന്നവ നമുക്ക് പിന്നീട് ഉപയോഗമുള്ളതാണോയെന്ന് കൂടി ശ്രദ്ധിക്കണം. കോംബോ ഓഫറിലും മറ്റും ഒരു സാധനം നമുക്ക് ആവശ്യമുള്ളതും മറ്റ് രണ്ടും അത്ര ആവശ്യമില്ലാത്തതുമാണെങ്കിൽ അത് ഒഴിവാക്കുക. പകരം, നാം ഉപയോഗിക്കുന്ന വസ്തുക്കൾ ലഭ്യമാക്കുന്ന മികച്ച ഓഫറുകൾ തിരഞ്ഞെടുക്കുക. 

ക്രെഡിറ്റ് കാർഡുകളാണ് മറ്റൊരു വില്ലൻ. പുറമെ നമ്മെ സഹായിക്കാൻ പണവുമായി വന്നു നിൽക്കുന്ന ദേവദൂതനാണെന്ന് ക്രെഡിറ്റ് കാർഡുകളുടെ വാഗ്ദാനങ്ങൾ കാണുമ്പോൾ തോന്നും. പക്ഷെ, ശരിയായ രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചില്ലെങ്കിൽ വലിയ കടക്കെണിയിലാവും. നാം സാധനങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് പണം കടമെടുക്കാൻ സാധിക്കും. നിശ്ചിത തീയതി വരെ പലിശയില്ലാതെ ഈ പണമുപയോഗിച്ച് ഇടപാടുകൾ നടത്താം. എന്നാൽ നിശ്ചിതതീയതിയ്ക്കകം കടമെടുത്ത തുക അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ കൂടിയ പലിശ നൽകേണ്ടിവരും. പലരും ഒരു ക്രെഡിറ്റ് കാർഡിലെ കടമടക്കാൻ അടുത്ത ഒരു ക്രെഡിറ്റ് കാർഡ് കൂടി വാങ്ങി ഒടുവിൽ ക്രെഡിറ്റ് കാർഡുകൾ കൊണ്ട് വലിയ കടക്കെണി തന്നെ സ്വയം തീർക്കാറുണ്ട ്. അതിനാൽ നിശ്ചിത തീയതിക്കകം തിരിച്ചടക്കാൻ കഴിയുമെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. കൈയിൽ പണമില്ലാത്തപ്പോൾ ചെറിയ ഇടവേളയിൽ പലിയയില്ലാതെ കടം കിട്ടുമെന്നതാണിതിന്റെ മെച്ചം. 

ഓരോ ആഴ്ചയിലും ഔട്ടിങ്ങിനു പോകുമ്പോൾ ബ്രാൻഡ് ഇമേജ് മാത്രം നോക്കി റസ്റ്ററന്റുകൾ തിരഞ്ഞെടുക്കാതെ ക്വാളിറ്റി ഫുഡ് സേർവ് ചെയ്യുന്ന നല്ല റസ്റ്ററന്റുകൾ തിരഞ്ഞെടുക്കുക. ചില റസ്റ്ററന്റുകളിൽ സർവീസ് ചാർജ്, എ.സി. ചാർജ് എല്ലാം ഉൾപ്പെടെ 30 ശതമാനത്തിലധികം തുക ബില്ലിനൊപ്പം വാങ്ങാറുണ്ട ്. എന്നു വച്ചാൽ നിങ്ങൾ 1000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാൽ 300 രൂപ ഇങ്ങനെ മറ്റിനങ്ങളിൽ നഷ്ടമാകുമെന്ന് ചുരുക്കം. എ. സിയുള്ള എല്ലാ റസ്റ്ററന്റുകളും എസി ചാർജ് പ്രത്യേകം ഈടാക്കാറില്ല. സർവീസ് ചാർജെന്ന പേരിൽ പ്രത്യേക ചാർജും പല റസ്റ്ററന്റുകളും ബില്ലിനൊപ്പം ചേർക്കാറില്ല. അതിനാൽ അനാവശ്യമായി പണം കവരുന്ന റസ്റ്ററന്റുകൾ ഒഴിവാക്കുക. 

പുകവലി, മദ്യപാനം, പണം വച്ച് ചീട്ടുകളി തുടങ്ങിയ ശീലങ്ങളെല്ലാം കുടുംബവരുമാനത്തിന്റെ സിംഹഭാഗവും കവരാൻ ഇടയാക്കുന്നതാണ്. നിങ്ങളുടെ കുടുംബത്തിന് അർഹതയുള്ള സൗഭാഗ്യങ്ങളാണ് ഇത്തരം ശീലങ്ങളിലൂടെ തട്ടിത്തെറിപ്പിച്ചുകൊണ്ട ് കടക്കെണിയിലും മറ്റും വീഴാൻ സ്വയം വഴി തുറക്കുന്നത്. ഇന്ന് കൂലിപ്പണിക്കാർക്ക് വരെ കേരളത്തിൽ മികച്ച ദിവസക്കൂലി ലഭിക്കും. പക്ഷെ പലരുടെയും കുടുംബത്തിൽ മക്കളുടെ ഫീസ് കൊടുക്കാനും യൂണിഫോം വാങ്ങാനും പ്രായമായവർക്ക് മരുന്നു വാങ്ങാനും പോലും നിവൃത്തിയില്ലാത്തതിനു കാരണം വരുമാനമില്ലാത്തതല്ല, മറിച്ച് വരുമാനം മദ്യപാനം, പുകവലി, പണം വച്ചുള്ള ചൂതാട്ടം, അമിത തുകയ്ക്കുള്ള ലോട്ടറി എടുക്കൽ, അവിഹിത ബന്ധങ്ങൾ എന്നിവയിലായി പാഴാക്കുന്നതാണ്. അതിനാൽ തെറ്റായ വഴിയിലൂടെ പണം പോകുന്ന മാർഗങ്ങൾ കണ്ടെ ത്തി അടച്ചാൽ അവിടെ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് മികച്ച ജീവിതം നയിക്കാൻ സാധിക്കും. 

മോഡൽ മാറുന്നതിന് അനുസരിച്ച് വാഹനം, സ്മാർട്ട്ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ വാങ്ങുന്നത് പണം ചോർത്തുന്ന മറ്റൊരു വഴിയാണ്. സ്വർണാഭരണങ്ങൾ വാങ്ങുന്നത് നല്ലൊരു നിക്ഷേപം കൂടിയാണല്ലോ എന്ന് പലരും ന്യായീകരിക്കാറുണ്ട ്. പക്ഷെ ആഭരണമായി സ്വർണം വാങ്ങുമ്പോൾ ഡിസൈൻ അനുസരിച്ച് സ്വർണവിലയുടെ 30 ശതമാനം വരെ പണിക്കൂലിയായി പല കടകളും വാങ്ങാറുണ്ട്. 20,000 രൂപയ്ക്ക് സ്വർണാഭരണം വാങ്ങിയാൽ 6000 രൂപ വരെ ഈയിനത്തിൽ പണിക്കൂലിയായി പോകുന്നു. ഇനി ഈ ആഭരണം കുറച്ചു നാൾ കഴിഞ്ഞ് വീണ്ടും പുതിയ ഡിസൈനിൽ മാറിയെടുക്കാൻ ചെന്നാലോ അപ്പോൾ പഴയ ആഭരണത്തിന്റെ പണിക്കൂലിയിനത്തിൽ കൊടുത്ത 6000 കഴിച്ച് സ്വർണവില മാത്രം കിട്ടുന്നു. പുതിയ ആഭരണത്തിന്റെ പണിക്കൂലി വീണ്ടും കൊടുക്കേണ്ടതായും വരുന്നു. എന്നാൽ സ്വർണ നാണയം വാങ്ങിയാൽ ഈയിനത്തിൽ നഷ്ടങ്ങളൊന്നും ഉണ്ടാകുന്നില്ല. മാർക്കറ്റ് റേറ്റ് അനുസരിച്ചുള്ള സ്വർണവില കൊടുത്താൽ സ്വർണ നാണയം കിട്ടും. വിറ്റാലും അപ്പോഴുള്ള മാർക്കറ്റ് റേറ്റ് അനുസരിച്ച് വില കിട്ടുകയും ചെയ്യും. ഒരിനത്തിലും തുക കുറയുകയില്ല. 

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ... 

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്ന് പഴമക്കാർ പറയുന്നത് സാമ്പത്തിക കാര്യത്തിൽ വളരെ കൃത്യമാണ്. പലരും പണം ഇഷ്ടം പോലെ വരുന്ന സമയത്ത് നിയന്ത്രണമില്ലാതെ ചെലവഴിക്കുന്നു. പിന്നീട് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പടുമ്പോൾ, ബിസിനസിൽ തകർച്ച ഉണ്ടാകുമ്പോൾ, ഗുരുതരമായ രോഗം കുടുംബത്തിലാർക്കെങ്കിലും വരുമ്പോൾ, കുടുംബത്തിന്റെ ആശ്രയമായ വ്യക്തിയുടെ അപ്രതീക്ഷിത മരണം..ഒക്കെ പല കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി തന്നെ തകരാറിലാക്കുന്നു. ഇപ്പോൾ ലഭിക്കുന്ന വരുമാനം എല്ലാക്കാലവും ലഭിക്കണമെന്നില്ല എന്ന ബോധ്യത്തിൽ വരുമാനത്തിൽ ഒരു വിഹിതം ഫിക്സഡ് ഡിപ്പോസിറ്റ്, സ്വർണ നാണയം, ഭൂമി ഇനങ്ങളിൽ നിക്ഷേപിച്ചാൽ പ്രതിസന്ധിഘട്ടത്തിൽ അതൊരു തുണയായിരിക്കും. ഒപ്പം, വിവിധ ഇൻഷുറൻസ് കമ്പനികളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കും മുതിർന്നവർക്കായുള്ള പെൻഷനും യോജിച്ച വിവിധ പ്ളാനുകൾ ലഭ്യമാണ്. ഇവയിൽ മികച്ചത് നോക്കി തിരഞ്ഞെടുക്കുന്നതും ഭാവി സുരക്ഷയ്ക്ക് നല്ലതാണ്. മ്യൂച്വൽ ഫണ്ടുകൾ, ഓഹരി എന്നിവയിലെ നിക്ഷേപം ഫിക്സഡ് ഡിപ്പോസിറ്റിനെ അപേക്ഷിച്ച് കൂടുതൽ നേട്ടം തരുമെങ്കിലും വിപണിയിലെ ഉയർച്ച താഴ്ചകൾക്ക് വിധേയമായതിനാൽ റിസ്ക് കൂടുതലാണ്. 

കുടുംബത്തിലെ ആശ്രയമായ വ്യക്തിയുടെ അകാലവിയോഗം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കുമെന്നതിനാൽ ലൈഫ് ഇൻഷുറൻസ് കവറേജും ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. ജീവിച്ചിരിക്കുമ്പോൾ പ്രത്യേകിച്ച് സാമ്പത്തിക നേട്ടമൊന്നും ലഭിക്കില്ല, പിന്നെയെന്തിനാണ് ഇൻഷുറൻസ് കവറേജ് എന്ന് ചിന്തിക്കാതെ കുടുംബത്തോടുള്ള കടമയുടെ ഭാഗമാണെന്ന് കണ്ട ് തീരുമാനങ്ങൾ എടുക്കുക. ഒരു സ്കൂട്ടറിന് വരെ ഇൻഷുറൻസ് കവറേജ് എടുക്കുമ്പോൾ നമ്മുടെ അപ്രതീക്ഷിത അഭാവത്തിൽ കുടുംബത്തിന് താങ്ങാവേണ്ട താണ് ലൈഫ് ഇൻഷുറൻസ് പോളിസി എന്ന് മനസ്സിലാക്കുക. 

ചെലവു കുറയ്ക്കാൻ വഴികൾ

ഓൺലൈൻ ഷോപ്പിങ് 

നമ്മുടെ ദൈനം ദിനജീവിതത്തിലെ ചെലവുകൾ കുറയ്ക്കാൻ ഇന്ന് ഒട്ടേറെ മാർഗങ്ങൾ ഉണ്ട ്. അതിലേറ്റവും പ്രധാനപ്പെട്ടവയാണ് ഓൺലൈൻ ഇടപാടുകൾ. ഇന്ന് പച്ചക്കറി മുതൽ ഇലക്ട്രോണിക് സാധനങ്ങൾ വരെ ഓൺലൈനായി വാങ്ങാൻ അവസരമുണ്ട്. കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇടനിലക്കാരില്ലാതെ ഉപഭോക്താവിന് കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാമെന്നതാണ് ഓൺലൈൻ ഷോപ്പിങ്ങിന്റെ പ്രത്യേകത. ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ് ഡീൽ മുതലായവ ഈ രംഗത്തെ ലോകത്തെ മുൻനിര ഇ- കൊമേഴ്സ് സൈറ്റുകളാണ്. 

ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ള ഡെബിറ്റ് കാർഡ് (എടിഎം കാർഡ്) ഉപയോഗിച്ചോ ഓൺലൈൻ ബാങ്കിങ് വഴിയോ പണമടച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഡ്രസ്, ഇലക്ട്രോണിക് ഐറ്റംസ്, ബുക്സ് എന്നിവയ്ക്കാണ് കൂടുതൽ ഡിമാൻഡ്. ക്യാഷ് ഓൺ ഡെലിവറി സൗകര്യവും പല സൈറ്റുകളും തരാറുണ്ട ്. സാധനം ലഭിക്കുമ്പോൾ പണം കൊടുത്താൽ മതിയാകും. ഹോട്ടലുകളും ട്രാവൽ പാക്കേജുകളും മറ്റും ബുക്ക് ചെയ്യാൻ ബുക്കിങ്ങ്.കോം, മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ഓയോ, ട്രിപ്പ് അഡ്വൈസർ, ക്ലിയർ ട്രിപ്പ് എന്നീ വെബ്സൈറ്റുകൾ വിവിധ ഓഫറുകളാണ് നൽകുന്നത്. നേരിട്ട് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാമെന്നതിനൊപ്പം ഓരോ തവണയും ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 50 ശതമാനം വരെ ക്യാഷ് ബാക്ക് സൗകര്യവും ഉണ്ട്. അതായത് ബുക്ക് ചെയ്ത തുകയുടെ ഇത്ര ശതമാനം നമ്മുടെ ഇ-വാലറ്റിൽ ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ മാത്രമല്ല നമുക്ക് ഇപ്പോൾ പണം നിക്ഷേപിക്കാൻ കഴിയുക. ഐഡിയ മണി, ഓയോ മണി, പേടിഎം, ബഡ്ഡി, ഫ്രീ ചാർജ് മുതലായ വിവിധ ഇ- വാലറ്റുകളിലേക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട ിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്ത ശേഷം വാണിജ്യഇടപാടുകൾ നടത്താൻ സാധിക്കും. 

വിവിധ സൂപ്പർ മാർക്കറ്റുകൾ, ഓൺലൈൻ സ്റ്റോറുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിവിടങ്ങളിലെല്ലാം നിങ്ങളുടെ ഇ-വാലറ്റിലെ പണമുപയോഗിച്ച് വിനിമയം നടത്താൻ സാധിക്കും. നിങ്ങളുടെ ഇ വാലറ്റിൽ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് വരുന്ന പാസ്‌വേഡ് മാത്രം മതി ഇടപാടുകൾ നടത്താൻ. നിങ്ങളുടെ ഇ- വാലറ്റിൽ നിന്ന് എടുക്കേണ്ട തുക കാണിച്ചിരിക്കുന്നത് ശരിയാണോയെന്ന് ഉറപ്പുവരുത്തിയാൽ മാത്രം മതിയാകും. 

എറണാകുളത്തും തിരുവനന്തപുരത്തും എസി കാറിൽ ഓട്ടോ ചാർജിന്റെ നിരക്കിൽ യാത്ര ചെയ്യൻ സൗകര്യമൊരുക്കുന്നതാണ് യൂബർ, ഓല ടാക്സി സർവീസുകൾ. നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇവയുടെ ആപ്ലിക്കേഷനുകൾ പ്ലസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ഇവയുടെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ സ്പെഷൽ ഡിസ്കൗണ്ട ് ഓഫറുകൾ ലഭിക്കുന്നത് നിങ്ങളെ അറിയിക്കുന്നതാണ്. നിങ്ങൾ എവിടെ ആയിരുന്നാലും അവിടെ വന്ന് നിങ്ങളെ യൂബർ, ഓല ടാക്സികൾ പിക്ക് ചെയ്യും. സ്മാർട്ട് ഫോണിലെ ജിപിആർഎസ് സൗകര്യമുപയോഗിച്ചാണിത്. സിനിമ ടിക്കറ്റ് 50 ശതമാനത്തോളം ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ബുക്ക് മൈ ഷോ. കോം. പ്രധാനപ്പെട്ട നഗരങ്ങളിലെ മിക്കവാറും തിയറ്ററുകൾ ഈ സംവിധാനത്തിൽ ഉണ്ട ്. പണം കൈയിൽ അധികം കരുതണ്ട എന്നതാണ്. ഇ-വാലറ്റുകൾ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ ബാങ്കിങ് എന്നിവയിലൂടെ ഇടപാടുകൾ നടത്തുന്നതിലെ നേട്ടം. ഒപ്പം, പൊതുവിപണിയേക്കാളും കുറഞ്ഞനിരക്കിൽ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്നു. പക്ഷെ, ഇ കൊമേഴ്സ് രംഗത്തും തട്ടിപ്പുകൾ ധാരാളമുണ്ട ്. അതുകൊണ്ട ് ഓൺലൈൻ സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഇടപാടുകൾ നടത്തുക. 

അനാവശ്യ ആഡംബരം വേണ്ട 

അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാകരുത് നമ്മുടെ ജീവിതം. അയൽപക്കത്തുള്ളവരുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവിതരീതി കണ്ട ് അതുപോലെയാകാൻ ശ്രമിക്കാതെ നമ്മുടെ വരുമാനത്തിന് അനുസരിച്ച് ജീവിക്കാൻ പഠിക്കുക. വീട് പണിയുന്നതും വാഹനം വാങ്ങുന്നതും മക്കളുടെ സ്കൂൾ തിരഞ്ഞെടുക്കുന്നതും ഉന്നതവിദ്യാഭ്യാസത്തിന് ചേർക്കുന്നതുമെല്ലാം ഇത്തരത്തിൽ സ്വന്തം സാഹചര്യവും വരുമാനവും പരിഗണിച്ചായിരിക്കണം. നാം ആയിരിക്കുന്ന അവസ്ഥയിൽ അഭിമാനം ഉണ്ടാവണം. അതല്ലാതെ ആത്മാഭിമാനമില്ലാതെ മറ്റുള്ളവരേക്കാളും മുമ്പിലാണ് ഞാനെന്ന് വൃഥാ കാണിക്കാൻ വേണ്ട ിയാകരുത് ജീവിതം. 

കുറച്ചുദൂരം മാത്രമേ പോകാനുള്ളെങ്കിൽ നടക്കാം. നടക്കുന്നത് നല്ലൊരു വ്യായാമമാണെന്നതിനൊപ്പം പരിചയക്കാരെയും സുഹൃത്തുക്കളെയും കാണാനും സംസാരിക്കാനുമുള്ള അവസരം കൂടിയാണത്. ഒരാൾ മാത്രമേയുള്ളെങ്കിൽ ടൂ വീലറോ ബസോ യാത്രയ്ക്കായി തിരഞ്ഞെടുക്കുക. വിമാനയാത്രകൾ നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും. സ്പൈസ് ജെറ്റ് പോലുള്ളവ രാജ്യാന്തര യാത്രകൾ പോലും 4000 രൂപയ്ക്കും മറ്റും ഇന്ന് ലഭ്യമാക്കുന്നു. ഡ്രസും സ്മാർട്ട് ഫോണുകളും ആക്സസറീസും പേരുള്ള ബ്രാൻഡുകൾ മാത്രമേ വാങ്ങൂ എന്ന് നിർബന്ധം പിടിക്കാതെ ക്വാളിറ്റിയുള്ള എന്നാൽ അത്ര പ്രശസ്തമല്ലാത്ത ബ്രാൻഡുകളും തിരഞ്ഞെടുക്കാം. കുറഞ്ഞവിലയിൽ മികച്ച ക്വാളിറ്റിയും കൂടുതൽ സൗകര്യങ്ങളും ഇതുവഴി ലഭിക്കും. 

വീടു പണിയുമ്പോഴും കരാറുകാരെ ഏൽപിക്കാതെ നേരിട്ട് ഏറ്റെടുത്ത് നടത്തിയാൽ വലിയ തുക ലാഭിക്കാം. അപ്രതീക്ഷിതമായ ആശുപത്രിച്ചെലവുകൾ ഇന്ന് പലരുടെയും ബജറ്റിനെ താളം തെറ്റിക്കുന്നു. മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് ആശുപത്രി ചെലവുകൾ കുറയ്ക്കുന്നതിന് സഹായകരമാണ്. പതിനായിരം രൂപയിൽ താഴെ മുടക്കിയാൽ ലക്ഷങ്ങളുടെ ആശുപത്രി ചെലവുകളുടെ തുകയാണ് മെഡിക്ലെയിം ഇൻഷുറൻസ് കമ്പനികൾ വഴി ലഭ്യമാകുന്നത്. ചികിൽസാചെലവുകൾ നമ്മുടെ കൈയിൽ നിന്നു മുടക്കാതെ പ്രത്യേക ആശുപത്രികളിലേക്ക് ഇൻഷുറൻസ് കമ്പനികൾ നേരിട്ട് നൽകുന്ന സംവിധാനവും ഉണ്ട ്. അതിനാൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ, ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാൽ അത് നമ്മുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കും. ഒപ്പം ആകുലതകളെ അകറ്റി എന്നും സന്തോഷം നിലനിർത്തുകയും ചെയ്യും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :