മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഡി.എസ്.എല്‍.ആര് മോഡലാണ് കാനന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 800 ഡി എന്ന മോഡല്‍ ഫോട്ടോഗ്രഫി താല്പര്യമുള്ള ഏതൊരാള്‍ക്കും വാങ്ങാനാവുന്ന എന്‍ട്രി ലെവല്‍ ക്യാമറയാണ്.
ഫോട്ടോഗ്രഫിയില്‍ അഭിരമിക്കുന്ന തുടക്കക്കാര്‍ക്ക് വേണ്ടിയുള്ളതാണ് കാനന്ന്റെ ഇഒഎസ് 800 ഡി എന്ന എന്‍ട്രിലെവല്‍ ക്യാമറ. നിലവിലുള്ള 750 ഡിയില്‍ നിന്നുള്ള അപ്ഗ്രേഡാണ് 800 ഡി. സ്റ്റില്‍സും വീഡിയോകളും ഒരു മികവോടെ എടുക്കാന്‍ സാധിക്കുന്ന ക്യാമറയാണ് കാനന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
പോളികാര്‍ബണേറ്റ് ബോഡി അല്പം ഭാരക്കുറവ് തോന്നിപ്പിക്കുമെങ്കിലും കൈയ്യില്‍ ഒതുങ്ങുന്ന മികച്ച ക്യാമറതന്നെയാണിത്. ഓട്ടോ മോഡില്‍ മികച്ച ചിത്രങ്ങളാണ് 800 ഡി നല്‍കുന്നത്. 45 ക്രോസ് ടൈപ്പ് എഫ് പോയിന്റുകള്‍ നല്‍കുന്നത് മികച്ച ഷാര്പ്പ്നെസാണ്. വെളിച്ചക്കുറവിലും ഐഎസ്.ഒ 6400 വരെയെത്തുന്നത് ഫോട്ടോകള്‍ മികച്ചതാക്കുന്നു.
കാനന്റെ ഡിജിക് 7 പ്രോസസര്‍ നല്കുന്ന മികവ് എടുത്ത് പറയേണ്ടതാണ്. ഡ്യുവല്‍ പിക്സല്‍ സിമോസ് ഓട്ടോ ഫോക്കസ് വീഡിയോയുടെ ക്വാളിറ്റി ഉറപ്പ് വരുത്തുന്നു. ഒരു തവണ ഫുള്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 600 ചിത്രങ്ങള്‍ വരെ എടുക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.