ഒരു വീട്ടിലേക്കുവേണ്ട എല്ലാ ഉല്പന്നങ്ങളും ഒരു കുടക്കീഴില് എന്ന ആശയവുമായി കൊച്ചി കല്യാണ്‍ സില്‍ക്സില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. കല്യാണ്‍ സില്‍ക്സിന്റെ ആറും ഏഴും നിലകളിലായി പ്രവര്‍ത്തനമാരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് ഇരുപതിനായിരത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഗുണമേന്മയും വിലക്കുറവുമാണ് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സവിശേഷതയെന്ന് ഉടമകള്‍ പറഞ്ഞു.
ട്രാഫിക് ബ്ലോക്കും പാര്‍ക്കിങ് പ്രശ്നങ്ങളും മൂലം വലയുന്ന കൊച്ചിക്കാര്‍ക്ക് ഒരു കുടക്കീഴില് എല്ലാ ഉല്പന്നങ്ങളും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടോ മൂന്നോ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നാണിതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന് പറഞ്ഞു.
നാട്ടിലെ ഉല്പന്നങ്ങള് നേരിട്ടു സംഭരിക്കുന്നതിനാലും മുന്‍നിര ഇറക്കുമതിക്കാരുമായി കരാറുള്ളതിനാലും കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള ഉല്പന്നങ്ങള് നല്‍കാനാകുമെന്ന് ഉടമകള്‍ പറയുന്നു. 500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന വിധം പാര്‍ക്കിങ് സ്പേസ് ഏതാനും മാസത്തിനകം വര്‍ധിപ്പിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ ഓഫറുകളും കല്യാണ്‍ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്.
Advertisement