അക്ഷയ തൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ സംസ്ഥാനത്തെ ജുവലറികളിൽ വൻതിരക്ക്. അക്ഷയതൃതീയ ദിവസം അക്ഷയപാത്രം പോലെയാണെന്നാണ് ഐതിഹ്യം. പണിക്കൂലിയിലെ കുറവടക്കം നിരവധി ആനുകൂല്യങ്ങളും ജുവലറികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വൈശാഖമാസ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ.ഈ ദിവസം എന്തു വാങ്ങിയാലും വർഷം മുഴുവൻ അതിന്റെ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം.ഒരു തരി പൊന്നുമുതൽ വിവാഹാവശ്യത്തിനുള്ള ആഭരണങ്ങൾ വരെ വാങ്ങാൻ വൻ തിരക്കാണ് സ്വർണ്ണക്കടകളിൽ.
എക്സ്ചേഞ്ച് ഓഫർ, പണിക്കൂലിയിൽ ഇളവ്, രത്നാഭരണങ്ങൾക്കു പ്രത്യേക ഓഫർ മുൻകൂർ ബുക്കിങ് സൗകര്യം ഇതെല്ലാം ജുവലറികൾ ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ പതിനൊന്നു വരെയാണ് മുഹൂർത്തം.