സാംസങ് ഗ്യാലക്സി S8ന്റെ ഫിംഗര്‍പ്രിന്റ് സ്കാനര്‍ പിന്ക്യാമറയ്ക്കടുത്തേക്കു മാറ്റിയത് കമ്പനിയുടെ എൻജിനീയര്‍മാരുടെ കഴിവുകുറവായി കണ്ടിരുന്നു. ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പിന് (ഐഫോണ്‍ X, ഐഫോണ്‍ 8) മുന്‍ഭാഗം നിറഞ്ഞു നില്ക്കുന്ന, അല്‍പ്പം കുഴിഞ്ഞ OLED ഡിസ്പ്ലെയും മറ്റു നിരവധി ഫീച്ചറുകളും ഉള്‍പ്പെടുത്തിയാകും എത്തുക എന്നാണ് ഇതുവരെ കേട്ടിരുന്നത്. ഡിസ്പ്ലെയില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും (ടച്ച് ഐഡി) പിടിപിപ്പിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിളിന്റെ എൻജിനീയര്‍മാരും ഇതില്‍ പരാജയപ്പെട്ടു എന്നാണ് പുതിയ അടക്കം പറച്ചില്.
ഐറിസ് സ്കാനര്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഉറപ്പായിട്ടില്ലത്രെ. ഹാര്ഡ്വെയര് വാങ്ങുന്നതിലും പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഈ മോഡല്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെട്ടാലും നവംബറിലായിരിക്കാം വിപണിയിൽ എത്തുകയെന്നും പറയുന്നു.