E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ട്രംപിൽ കുലുങ്ങാതെ കേരള ഐടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kerala-it-trump-special
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കയിൽ ജോലി ചെയ്യാൻ പോകാനുള്ള എച്ച്1ബി വീസകളുടെ എണ്ണം കുറയ്ക്കലും ശമ്പളം കൂട്ടലും പ്രസിഡന്റ് ട്രംപിന്റെ മറ്റു നടപടികളും കേരള ഐടി ബിസിനസിനെ ബാധിക്കില്ലെന്നു വ്യവസായികൾ. ഐടി സർവീസസ് കമ്പനികളുടെ ഇപ്പോഴത്തെ ബിസിനസ് മോഡലിൽ മാറ്റം ഉണ്ടാകാമെങ്കിലും വിദേശ ഓർഡറുകൾ ലഭിക്കുന്നതിലോ തൊഴിലവസരങ്ങളിലോ കാര്യമായ ഇടിവ് ആരും പ്രതീക്ഷിക്കുന്നില്ല.

ഐടിയിൽ സോഫ്റ്റ്‌വെയർ ഉൽപന്ന കമ്പനികളും (ഐബിഎസ് പോലെ) സർവീസസ് കമ്പനികളും (വിപ്രോ പോലെ) ഉണ്ടെങ്കിലും സർവീസസ് കമ്പനികൾക്കാണ് എച്ച്1ബി വീസകളുടെ ഇടിവ് തിരിച്ചടിയാവുന്നത്. വിദേശത്തേക്കു സോഫ്‌റ്റ്‌വെയർ സേവനം നൽകാനുള്ള ഓരോ പ്രോജക്ടിലെയും ടീം അംഗങ്ങളുടെ 10% മുതൽ 20% വരെ പേർ വിദേശത്ത് ഇടപാടുകാരുടെ സ്ഥാപനത്തിൽ  ജോലി ചെയ്യേണ്ടിവരും. ഓൺസൈറ്റ് എന്നു വിളിക്കുന്ന ഇത്തരം ജോലിക്കാണ് ഐടി കമ്പനികൾ ഇവിടെനിന്നു യുവാക്കളെ അയയ്ക്കുന്നത്. ഇന്ത്യൻ ഐടി ബിസിനസിന്റെ 60% അമേരിക്കയിലാണെന്നതിനാൽ അവിടേക്കു നിയോഗിക്കപ്പെടുന്നവരാണു ഭൂരിപക്ഷവും.

അമേരിക്കയിലെ തൊഴിൽനിയമം അനുസരിച്ച് ഇവർക്കു മിനിമം 60,000 ഡോളർ വാർഷിക വേതനം നൽകിയാൽ മതിയായിരുന്നു. മാസം 5000 ഡോളർ വീതം. മാസം 5000 ഡോളർ തന്നെ 3,30,000 രൂപ വരുമെന്നതിനാൽ നമ്മു‍ടെ കുട്ടികൾക്ക് അതു നേട്ടമായിരുന്നു. ഈ ശമ്പളം 1,30,000 ഡോളറാക്കി വർധിപ്പിക്കണമെന്നാണു ട്രംപ് ഭരണകൂടം സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ അനുശാസിക്കുന്നത്. മാസം പതിനായിരം ഡോളറിലേറെ ശമ്പളം. ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇതു താങ്ങാവുന്നതല്ല. പകരം അവർ അവിടെ നിന്നു റിക്രൂട് ചെയ്യാൻ നിർബന്ധിതരാകും. അങ്ങനെ ഇന്ത്യയിൽനിന്ന്  അമേരിക്കയിലേക്കു നിയോഗിക്കപ്പെടുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവു വരും.

അമേരിക്കയിലേക്കു പോകുന്നവരുടെ എണ്ണം കുറയാമെങ്കിലും ഇവിടെ തൊഴിലവസരത്തിനു കുറവുണ്ടാകുന്നതിനു പകരം കൂടാനാണു സാധ്യതയെന്നു സംസ്ഥാനത്തെ ഐടി പാർക്കുകളുടെ സിഇഒ ഋഷികേശ് നായർ ചൂണ്ടിക്കാട്ടി. കേരള ഐടിക്കും ഇത് ഉർവശീശാപം ഉപകാരമെന്ന പോലെ ഭവിക്കാനാണു സാധ്യത. 

ട്രംപിന്റെ പരിഷ്കാരങ്ങൾ തങ്ങൾക്ക് ഇതുവരെ പ്രശ്നമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നു കേരളത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന കമ്പനിയായ യുഎസ്ടി ഗ്ലോബൽ ഇന്ത്യാ മേധാവി അലക്സാണ്ടർ വർഗീസ് പറഞ്ഞു. ഇവിടെനിന്നു കുട്ടികളെ അയയ്ക്കുന്നതിനു പകരം അമേരിക്കയിൽ തന്നെ റിക്രൂട് ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. സെറ്റ് ഇറ്റ് അപ് അമേരിക്ക എന്ന പദ്ധതി പ്രകാരം ചെറിയ അമേരിക്കൻ നഗരങ്ങളിൽ നിന്നു പട്ടാള സേവനത്തിൽനിന്നു വിരമിച്ചവരെയും ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളെയും റിക്രൂട് ചെയ്ത് ഐടി പരിശീലനം നൽകുന്നുണ്ട്. ഇവിടെ നിന്ന് അയയ്ക്കുന്നവരുടെ അത്ര ചെലവുമില്ല.

മാത്രമല്ല ട്രംപ് വിചാരിക്കുന്നതെല്ലാം നടക്കണമെന്നില്ലെന്ന് എല്ലാ വ്യവസായികളും ചൂണ്ടിക്കാട്ടി. അമേരിക്ക നമുക്ക് ബിസിനസ് തരുന്നതു സ്നേഹം കൊണ്ടല്ല, അവർക്കു മെച്ചം ഉള്ളതുകൊണ്ടാണ്. ഇന്ത്യൻ ഐടിയെ തളർത്തിയാൽ അമേരിക്കയുടെ ബിസിനസ് തന്നെയാണു തളരുന്നത്. അവിടെ ആഭ്യന്തരമായിത്തന്നെ ഇത്തരം നയങ്ങളോട് എതിർപ്പുയരും. പരിഷ്കരണങ്ങൾ മിക്കതും പാസാകണമെന്നുമില്ല.

നാസ്കോമിന്റെ കണക്കനുസരിച്ച് ഇന്ത്യൻ ഐടി വരുമാനം 2025 ആവുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ഐബിഎസ് ചെയർമാനും നാസ്കോം എക്സിക്യൂട്ടീവ് കൗൺ‍സിൽ അംഗവുമായ വി.കെ. മാത്യൂസ് ചൂണ്ടിക്കാട്ടി. ഇന്ന് 15,000 കോടി ഡോളറാണ് (97.5 ലക്ഷം കോടി രൂപ) ഇന്ത്യൻ ഐടിയുടെ കയറ്റുമതി വരുമാനം എങ്കിൽ 2025ൽ അത് 30,000 കോടി ഡോളറാകാൻ പോവുകയാണ്. തൊഴിൽ ചെയ്യുന്നവരുടെ എണ്ണം നിലവിൽ 35 ലക്ഷമെങ്കിൽ 2025 ആവുമ്പോൾ 50 ലക്ഷം കവിയും.

സ്വദേശിവൽക്കരണത്തിന്റെ പേരിൽ ഇന്ത്യൻ ഐടിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അമേരിക്കൻ കമ്പനികളുടെ ചെലവാണ് ഉയരുക. അതനുസരിച്ച് ചൈനയുമായി മൽസരിക്കാനുള്ള അവരുടെ കഴിവു കുറയും. ഇവിടെ 100 പേരെ റിക്രൂട് ചെയ്യാൻ ഒരാഴ്ച മതിയെങ്കിൽ അവിടെ ഒരു വർഷം എടുത്തേക്കും. കേരളം ഉൾപ്പെടുന്ന ഇന്ത്യൻ ഐടിയുടെ ശക്തി അതാണ്.

മൈക്രോസോഫ്റ്റും ഗൂഗിളും മറ്റും ഇന്ത്യയിലാണ് അവരുടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. നമ്മുടെ ആശയങ്ങളും മസ്തിഷ്കവുമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. ഇതിലൊന്നും പെട്ടെന്നു മാറ്റം വരുത്താൻ കഴിയില്ലെന്നതിനാൽ ആശങ്ക വേണ്ടെന്നാണ് കേരള ഐടി സമൂഹം ഒറ്റക്കെട്ടായി പറയുന്നത്.

മുന്നോട്ടു തന്നെ

അഞ്ചു വർഷത്തിനകം ഒരു കോടി ചതുരശ്രയടി വിസ്തീർണമുള്ള ഐടി കെട്ടിടങ്ങൾ നിർമിക്കണമെന്നാണ് സംസ്ഥാന ഗവ. നയം. സ്വകാര്യമേഖലയും പൊതുമേഖലയും ചേർത്താണിത്. കൊച്ചിയിലെ സ്മാർട് സിറ്റിയിൽ തന്നെ 70 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ പണി നടക്കുന്നു. കോഴിക്കോട് സൈബർ പാർക്ക് ഉടനെ പ്രവർത്തനം തുടങ്ങും. 10 ലക്ഷം ചതുരശ്രയടി വിസ്തീർണം എന്നാൽ പതിനായിരം പേർക്കു ജോലി ചെയ്യാനുള്ള സൗകര്യമാണ്. അതനുസരിച്ച് അഞ്ചുവർഷം കൊണ്ട് ഒരു ലക്ഷം പേർക്കു നേരിട്ടു തൊഴിൽ ലഭിക്കണം. പ്രത്യക്ഷത്തിലുള്ള ഓരോ ഐടി ജോലിക്കും പരോക്ഷമായി മൂന്നു ജോലികൾ ലഭിക്കുമെന്നാണു കണക്ക്. മൂന്നു ലക്ഷം പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :