E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:08 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഡിജിറ്റലായി 1590 രൂപയുടെ ഇടപാട് നടത്തിയ പെണ്‍കുട്ടിക്ക് കേന്ദ്ര സർക്കാരിന്റെ ഒരു കോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Modi-Shraddha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി∙ കറൻസിരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യവുമായി ഡിജിറ്റൽ പണമിടപാടു പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്നുള്ള പെൺകുട്ടിക്ക്. ‘ലക്കി ഗ്രഹക് യോജന’ എന്ന പേരിൽ 2016 ഡിസംബറിൽ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ നറുക്കെടുപ്പിലാണ് ലാത്തൂരിൽനിന്നുള്ള ഇരുപതുകാരിയായ ശ്രദ്ധ മോഹനെ ഭാഗ്യദേവത കടാക്ഷിച്ചത്. നാഗ്പുരിൽ നിതി ആയോഗ് സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ വിതരണം ചെയ്തു. പുതിയതായി വാങ്ങിയ മൊബൈൽ ഫോണിന്റെ മാസ തവണയായ 1590 രൂപ റുപേ കാർഡ് ഉപയോഗിച്ച് അടച്ചതാണ് ശ്രദ്ധ മോഹനെ വൻ സമ്മാനത്തുകയ്ക്ക് അർഹയാക്കിയത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഗുജറാത്തിൽനിന്നുള്ള പ്രൈമറി സ്കൂൾ അധ്യാപകനായ ഹാർദിക് കുമാർ സ്വന്തമാക്കി. റുപേ കാർഡ് ഉപയോഗിച്ച് നടത്തിയ 1,100 രൂപയുടെ ഡിജിറ്റൽ പണമിടപാടാണ് ഇരുപത്തൊൻപതുകാരനായ ഹാർദിക്കിനെ സമ്മാനത്തിന് അർഹനാക്കിയത്. റുപേ കാർഡ് ഉപയോഗിച്ച് വെറു നൂറു രൂപയുടെ പണമിടപാട് നടത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ ഭാരത് സിങ്ങിനാണ് 25 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം. അതേസമയം, വ്യാപാരികൾക്കായുള്ള സമ്മാന പദ്ധതിയായി ‘ഡിജി–ദാൻ വ്യാപാർ യോജന’യുടെ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ തമിഴ്നാട്ടിലെ താംബരത്തുനിന്നുള്ള ആനന്ദ് അനന്തപദ്മനാഭൻ സ്വന്തമാക്കി. താംബരത്തെ തന്റെ ജുവലറി കടയിൽ നടത്തിയ 300 രൂപയുടെ ഡിജിറ്റൽ പണമിടപാടാണ് ആനന്ദിനെ സമ്മാനത്തിന് അർഹനാക്കിയത്. താനെയിൽ ബ്യൂട്ടി പാർലർ നടത്തുന്ന രാഗിണി രാജേന്ദ്ര ഉത്തേകർ നടത്തിയ 510 രൂപയുടെ ഇടപാട് രണ്ടാം സമ്മാനവും (25 ലക്ഷം), തെലങ്കാനയിലെ അമീർപേട്ടിൽ ഹോൾസെയിൽ തുണിക്കട നടത്തുന്ന ഷെയ്ഖ് റാഫി നടത്തിയ 2000 രൂപയുടെ ഇടപാട് മൂന്നാം സമ്മാനവും (12 ലക്ഷം) നേടി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :