ടാബ്ലറ്റുകളുടെ ലോകത്തേക്ക് മല്‍സരിക്കാന്‍ എത്തിയ ഏറ്റവും പുതിയ ഉല്‍പ്പന്നമാണ് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പ്രോ 4. ആപ്പിള്‍ ഐപാഡ്, അസൂസ്, സാംസങ് ടാബ്ലറ്റുകള് എന്നിവക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് സര്‍ഫസ് പ്രോ 4 എന്ന ഹൈബ്രിഡ് ടാബ്ലറ്റ്.
ആദ്യനോട്ടത്തില്‍ ഒരു ലാപ്പ്്്ടോപ്, എന്നാല്‍ ഒന്നു മാറിനിന്ന് കണ്ടാലോ ടാബ്ലറ്റ്. ഇതാണ് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പ്രോ 4. ലാപ്പ്ടോപ്പ് ശ്രേണിയില്‍ ഉള്‍പ്പെടുത്തിയാണ് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ വിപണിയിലിറക്കിയത്. വിന്‍ഡോസ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം
സര്‍ഫസ് പ്രോ 3നേക്കാള്‍ മികച്ച രീതിയിലാണ് മൈക്രോസോഫ്റ്റ് പ്രോ 4 ഡിസൈന്‍ ചെയ്തത്. 12.3 ഇഞ്ച് സ്ക്രീനും ഇന്റല്‍ കോര്‍ ഐ 5, ഐ 6, ഐ7, പ്രോസസറും 16 ജിബി മുതല്‍ 256 ജിബി സ്റ്റോറേജ് വരെ സര്‍ഫസ് പ്രോ നാലില്‍ ലഭ്യമാണ്.
800 ഗ്രാമിനടുത്താണ് ഇതിന്റെ ഭാരം, കീപാഡ് കൂടെ ചേര്‍ക്കുകയാണെങ്കില്‍ കഷ്ടിച്ച് ഒരു കിലോ ഭാരം ഉണ്ടാകും. കിന്ഡല്, സിനിമ കാണുക, ഗെയിം കളിക്കുക തുടങ്ങിയ അവസരങ്ങളില്‍ ടാബ്ലറ്റായി ഉപയോഗിക്കാനാവുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യമാണ്. മികച്ച് റെസ്പോണ്സുള്ള ടച്ച് സ്ര്കീനാണ് പ്രോ നാലിലുള്ളത്. 4 കെ റസല്യൂഷന്‍ ദൃശ്യങ്ങള്‍ മികവുറ്റതാക്കുന്നു.
സര്‍ഫസ് പെന്‍ ആണ് ഈ യൂണിറ്റിന്റെ മറ്റൊരു മികച്ച ആഡ് ഓണ്‍. ചെറിയ പോയിന്റുള്ള സ്റ്റൈലസ് ടാബ്ലറ്റുമായി കാന്തശക്തിയിലാണ് അറ്റാച്ച് ചെയ്തിരിക്കുന്നത്. വണ്‍ നോട്ട് ആപ്പിലൂടെ നോട്ടുകള്‍ ഡിക്ടേറ്റ് െചയ്യാനും സാധിക്കും. ഫുള്‍ സൈസ് യുഎസ്ബി പോര്‍ട്ട്, മിനി ഡിസ്പ്ളെ പോര്‍ട്ട്, മൈക്രോ എസ്.ഡി പോര്‍ട്ട് തുടങ്ങിയ കണ്ക്ടിവിറ്റിയും സര്‍ഫസ് പ്രോയിലുണ്ട്.
ബാറ്ററി ലൈഫാണ് മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് പ്രോയുടെ ഏക ന്യൂനത. ഫുള്‍ ചാര്‍ജ് ചെയ്യുന്ന യൂണിറ്റ് പരമാവധി അറുമണിക്കൂര്‍ വരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. എന്നിരുന്നാലും സാധാരണക്കാര്‍ക്ക് ടാബ്ലറ്റായി ഉപയോഗിക്കാനാവുന്ന ലാപ്പ്ടോപ്പ് എന്നത് അന്വര്ഥമാക്കുന്നു മൈക്രോസോഫ്റ്റ്.