പിൻവലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറിന് സമാനമായ സൗജന്യങ്ങളുമായി വീണ്ടും റിലയൻസ് ജിയോ. ധന് ധനാ ധന് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫറിൽ പ്രൈം അംഗങ്ങളായവര്‍ 309 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ വരുന്ന മൂന്ന് മാസത്തേക്ക് സൗജന്യ സേവനങ്ങള്‍ ലഭിക്കും. നേരത്തെ 99 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്ത് പ്രൈം അംഗത്വം ഉറപ്പാക്കിയവര്‍ 309 രൂപ റീചാര്‍ജ്ജ് ചെയ്താന്‍ പ്രതിദിനം ഒരു ജി.ബി വീതം 84 ദിവസത്തേക്ക് സൗജന്യ ഡേറ്റ ലഭിക്കും. 509 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതേ കലായളവില്‍ പ്രതിദിനം രണ്ട് ജി.ബി ഡേറ്റ ലഭിക്കും. മറ്റ് സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതുതായി കണക്ഷന് എടുക്കുന്നവര്‍ക്കും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റ് ടെലികോം കമ്പനികള്‍ ട്രായിയെ സമീപിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോ നേരത്തെ നിര്‍ത്തലാക്കിയത്.
Advertisement