E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

‘ഹുറാകാൻ പെർഫോമന്റെ’ ഇന്ത്യയിലും; വില 3.97 കോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

huracan-performante.jpg.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞ് ഒറ്റ മാസത്തിനുള്ളിൽ ‘ഹുറാകാൻ പെർഫോമന്റെ’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിച്ച് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി. 2017 ജനീവ മോട്ടോർ ഷോയിൽ അരങ്ങേറിയ ‘ഹുറാകാൻ പെർഫോമന്റെ’യ്ക്ക് 3.97 കോടി രൂപയാണ് ഡൽഹി ഷോറൂമിൽ വില.

കാറിന്റെ ഭാരം കുറയ്ക്കുന്ന സാങ്കേതികവിദ്യകൾക്കൊപ്പം ഓൾ വീൽ ഡ്രൈവ് സിസ്റ്റം സഹിതമുള്ള പുതിയ ഷാസി സെറ്റപ്പും പരിഷ്കരിച്ച പവർട്രെയ്നുമൊക്കെ ലംബോർഗ്നി ‘ഹുറാകാൻ പെർഫോമന്റെ’യിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് അലൂമിനിയം-കാർബൺ ഫൈബർ ഫ്രെയിമാണു കാറിനായി ലംബോർഗ്നി തിരഞ്ഞെടുത്തിരിക്കുന്നത്. അലൂനിമിയത്തിനൊപ്പം ലംബോർഗ്നിയുടെ സ്വന്തം ആവിഷ്കാരമായ ഫോർജ്ഡ് കോംപസിറ്റ് കൂടി ഉപയോഗിച്ചാണു കാറിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. പ്രത്യേകതരം പശയ്ക്കൊപ്പം മുറിച്ച കാർബൺ ഫൈബർ ഉപയോഗിച്ചതോടെ പരമ്പരാഗത കാർബൺ ഫൈബർ കോംപസിറ്റ് വസ്തുക്കൾക്ക് സാധിക്കുന്നതിനപ്പുറമുള്ള സങ്കീർണായ ആകൃതികൾ കൈവരിക്കാൻ ലംബോർഗ്നിക്കായി. അതും ഭാരത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെതന്നെ. ഇതോടൊപ്പം കാറിനു പരമാവധി ദൃഢത ഉറപ്പു വരുത്താനും നിർമാതാക്കൾക്കു കഴിഞ്ഞിട്ടുണ്ട്. 

മുൻ, പിൻ സ്പോയ്ലറുകളിലും എൻജിൻ ബോണറ്റിലും പിൻ ബംപറിലും ഏറോഡൈനാമിക് ഡിഫ്യൂസറിലുമൊക്കെ ഫോർജ്ഡ് കോംപസിറ്റ് സ്ട്രക്ചറൽ ഘടകങ്ങൾ കടന്നു വന്നതോടെ ‘ഹുറാകാൻ പെർഫോമന്റെ’യുടെ ഭാരം 40 കിലോഗ്രാമോളം കുറയ്ക്കാനും ലംബോർഗ്നിക്കു കഴിഞ്ഞു; 1,382 കിലോഗ്രാമാണു പുതിയ കാറിന്റെ ഭാരം.  

റേസ് കാറുകളോടു കിടപിടിക്കുന്ന രൂപകൽപ്പനയോടെ എത്തുന്ന ‘ഹുറാകാൻ പെർഫോമന്റെ’യ്ക്ക് എയർ ഇൻടേക്കുകളും സ്പ്ലിറ്ററുമൊക്കെ ചേർന്നു കൂടുതൽ ആക്രമണോത്സുകതയും സമ്മാനിക്കുന്നുണ്ട്. കാറിനു കരുത്തേകുന്നത് വി 10 എൻജിനാണ്; പരമാവധി 640 ബി എച്ച് പി കരുത്തും 600 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ബുക്ക് ചെയ്യുന്നവർക്കു ‘ഹുറാകാൻ പെർഫോമന്റെ’ വൈകാതെ കൈമാറുമെന്നും ലംബോർഗ്നി അറിയിച്ചു. 

കൂടുതൽ വാർത്തകൾക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :