ബ്രിട്ടീഷ് മോട്ടോര്‍ സൈക്കള് നിര്‍മ്മാതാക്കളായ ട്രെയംഫിന്റെ ബോണ്‍വില്‍ ബോബര്‍ ഇന്ത്യയിലെത്തിയിരിക്കുന്നു എന്നതാണ് വാഹനലോകത്തെ ചൂടേറിയ വാര്‍ത്ത. 9.09 ലക്ഷം രൂപയാണ് ബൈക്കിനു ഡല്‍ഹി ഷോറും വില. ബോണ്‍വില്‍ ബോബറിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം..
പ്രീമിയം മോട്ടോര്‍ സൈക്കിള്‍സിലെ അഞ്ച് വിഭാഗങ്ങളിലെയും ശക്തമായ സാന്നിധ്യമാണ് ട്രയംഫിനുള്ളത്. ട്രയംഫിന്റെ ബോണ്‍വില്‍ ബോബര്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ മോഡല്‍ ശ്രണിയില്‍ മികവുണ്ടാകും.
അയൺ സ്റ്റോൺ വിത്ത് മാറ്റ് ഫിനിഷ്, മോറല്ലൊ റെഡ്, കോംപറ്റീഷൻ ഗ്രീനും ഫ്രോസൺ സിൽവറും, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണു 'ബോൺവിൽ ബോബർ' വിപണിയിലുള്ളത്. 1200 സി സി, ലിക്വിഡ് കൂൾഡ്, എസ് ഒ എച്ച് സി എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; 6,100 ആർ പി എമ്മിൽ 77 പി എസ് കരുത്തും 4000 ആർ പി എമ്മിൽ 106 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
സ്റ്റെയൻലെസ് സ്റ്റീൽ സ്ട്രാപ് സഹിതം യഥാർഥ ബാറ്ററി ബോക്സ്, ബാർ അഗ്രത്തെ മിറർ, റിയർ മഡ്ഗാഡ് ലൂപ്, 'ഡ്രം ബ്രേക്കി'ൽ നിന്നു പ്രചോദിതമായ പിൻ ഹബ്, ഊരിമാറ്റാവുന്ന ഇൻസർഷൻ ക്യാപ് സഹിതമുള്ള സ്പ്രോക്കറ്റ് കവർ തുടങ്ങിയവയൊക്കെ ബൈക്കിലുണ്ട്.
സ്റ്റൈലിഷ് ലുക്കിലെത്തുന്ന ബോണ്‍വില്‍ ബോബര്‍ ഇന്ത്യയിലെ യുവാക്കളുടെ ചര്‍ച്ചകളില്‍ മുമ്പന്തിയിലാണ്. ഇന്ത്യയിലെ ബൈക്കിങ് അനുഭവം പുനസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രയംഫിന്റെ പുതിയ ബൈക്ക് എത്തിച്ചിരിക്കുന്നതെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു