ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ മൈക്രോസോഫ്റ്റ് ഇന്ത്യ. ടീച്ച് യുവര്‍ ചില്‍ഡ്രന്‍ എന്ന ഡിജിറ്റല്‍ പദ്ധതിയാണ് കമ്പനി പുറത്തിറക്കിയത്.
ഡിജിറ്റല്‍ ക്ളാസുകള്‍ വഴി സ്കൂള്‍ വിദ്യാഭ്യാസം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് ഇന്ത്യ. കമ്പനിയുടെ ആസ്പയര് സ്കൂള്‍ പ്രോഗ്രാം സ്യൂട്ടിന്റെ ചുവട് പിടിച്ചാണ് പുതിയ പദ്ധതിയിറിക്കുന്നത്. സ്കൂളുകളിലെ ക്ളാസുകള്‍ ഡിജിറ്റലാക്കുന്നത് വഴി പഠനത്തിന്റെ നിലവാരം വര്‍ധിപ്പിക്കുക, ക്യാംപസുകളെ മോഡേണാക്കുക, വിദ്യാര്‍ഥികളെ നാളത്തേക്കായി തയ്യാറാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിയിലൂടെ ടീച്ചര്‍മാരും കുട്ടികളും ഒരു പോലെ മികവിലേക്കുയരുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ പദ്ധതികളായ ഐ ബോള്‍, പുതിയ സോഫ്റ്റ്വെയറുകള് ഇതിനായി ഉപയോഗപ്പെടുത്തും. സ്കൂളും പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാതാപിതാക്കളും തമ്മിലുള്ള ദൂരം കുറയ്ക്കാന്ും ഇതുവഴി സാധിക്കും.
ഇതിനോടൊപ്പം സ്കൂളിലെ ഫീസുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ ക്യാംപസുകള്‍ കറന്സിരഹിതമാക്കാനും ലക്ഷ്യമിടുന്നു. ഡല്‍ഹി, ബെംഗളൂരു, പൂണെ, വഡോധര തുടങ്ങിയ നഗരങ്ങളില്‍ നാല്പതോളം സ്കൂളുകള്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.