െസല്‍ഫി അരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. മികച്ച ക്ളാരിറ്റിയുള്ള സെല്‍ഫികള്‍ എടുക്കാന്‍ ജിയോനി എ 1 വിപണിയിലെത്തുന്നു. പത്തുമല്ല പന്ത്രണ്ടുമല്ല, 16 എം.പി ക്യാമറയുമായാണ് ചൈനീസ് കമ്പനിയായ ജിയോണി സെൽഫി ആരാധകരെ കൈയ്യിലെടുക്കാന്‍ എത്തുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ജിയോണി എ 1 അവതരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് 7.0 ആണ് ഓപ്പറേറ്റിങ് സോഫ്റ്റ്്്്വെയര്. 64 ജിബി ഇൻറ്റേർണൽ മെമ്മറി അത് 256 ജിബി വരെ വർധിപ്പിക്കാന്‍ സാധിക്കും. രണ്ട് ജിഎസ്എം മൈക്രോ സിം കാര്‍ഡുകളുടെ സ്ളോട്ട് ഫോണിലുണ്ട്.
4010 എംഎഎച്ച് ബാറ്ററി ഒരു ദിവസം വരെ ഫോണിന്റെ ചാര്‍ജ് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. രണ്ട് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന അള്‍ട്ര ഫാസ്റ്റ് ചാര്‍ജറും ലഭ്യമാണ്. മെറ്റല്‍ ബോഡിയും നോണ്‍ റിമൂവബിള്‍ ബാറ്ററിയുമുള്ള ഫോണിന്റെ ഭാരം 182 ഗ്രാമാണ്്.
19,999 രൂപയാണ് ഫോണിന്റെ വില. പ്രീമിയം ഫോണുകളിലെ മിക്ക സൗകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍ സെല്‍ഫികള്‍ അത്രക്ക് ക്ലിക്ക് ആവാതെ വിഷമിച്ചിരിക്കുന്നവർക്ക് ഒരു ആശ്വാസമായിരിക്കും ജിയോണി എ 1.
ജിയോണിയുടെ മറ്റ് പ്രത്യേകതകൾ
•16 എംപി ഫ്രണ്ട് ക്യാമറയുള്ള ജിയോണിയുടെ ബാക്ക് ക്യാമറ 13 എംപിയാണ്
•എച്ച് ഡി സപ്പോർട്ട് തരുന്ന 5.5 വലുപ്പത്തിലുള്ള സ്ക്രീൻ
•2 ജിഎച്ച് ഒക്റ്റ കോർ പി10 ന്റെ 4 ജിബിയുള്ള പ്രോസസ്സർ
•എൽ ഇ ഡി ലൈറ്റ് ഫ്ലാഷ്
•64 ജിബി ഇൻറ്റേർണൽ മെമ്മറി അത് 256 ജിബി വരെ വർദ്ദിപ്പിക്കുവാൻ സാധിക്കും
•4100 എംഎഎച്ച് ബാറ്ററി
•സ്ലിം മെറ്റൽ ബോഡി
•ഗ്രേ ബ്ലാക്ക് തുടങ്ങി എ 1 സീരീസിലുള്ള എല്ലാ കളറുകളിലും ലഭ്യമാണ്.
കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോസ് ലഭിക്കാനുള്ള സജ്ജീകരണങ്ങൾ എന്നിവയുണ്ടെങ്കിലും 183 ഗ്രാം ഭാരമുള്ള ഫോൺ കൈകാര്യം ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.