മലയാള മനോരമയ്ക്കു കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പരസ്യങ്ങൾ നൽകിയ പരസ്യ ഏജൻസികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർച്ചയായി പതിനാറാമതും വളപ്പില കമ്യൂണിക്കേഷൻസാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജലീറ്റ പബ്ലിസിറ്റി, വർണചിത്ര അഡ്വൈർട്വൈസിങ് ആൻഡ് മാർക്കറ്റിങ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഉപഹാരങ്ങൾ വിതരണം ചെയ്തു. വളപ്പില കമ്യൂണിക്കേഷൻസിനു വേണ്ടി ജോയിന്റ് മാനേജിങ് ഡയറക്ടർമാരായ ജയിംസ് പോൾ വളപ്പിലയും ജോൺസ് പോൾ വളപ്പിലയും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, മനോരമ മാർക്കറ്റിങ് അഡ്വർടൈസിങ് സെയിൽസ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു എന്നിവർ പങ്കെടുത്തു.
Advertisement