E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in Business

ആറു വർഷം മുൻപ് 15000 മുടക്കി; ഇന്നു വരുമാനം മൂന്നു ലക്ഷം..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

couple
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

2010ൽ പതിനയ്യായിരം ഡോളർ മുടക്കി ബിസിനസ് തുടങ്ങിയ യുവ ദമ്പതികൾ അതിൽനിന്ന് ഇന്നു സമ്പാദിക്കുന്നതു പ്രതിവർഷം മൂന്നു ലക്ഷം ഡോളർ. ഓസ്ട്രേലിയയിൽനിന്നാണു ബിസിനസ് തന്ത്രങ്ങളുടേയും നൈപുണ്യത്തിന്റേയും പുതിയ കഥയും മാതൃകയും. എൻജിനീയർമാരായിരുന്ന ദമ്പതികൾ ആ ജോലി ഉപേക്ഷിച്ചാണു സ്വന്തം ബിസിനസ് എന്ന ആശയത്തിലേക്കു മുഴുവൻ സമയവും ഇറങ്ങിയിരിക്കുന്നത്.

ഓസ്ട്രേലിയക്കാരായ സ്കോട്ടും മിന ഒനെലിയും 2010ൽ ഒരു വീട് വാങ്ങി. ആ വീട്ടിൽനിന്ന് 15000 ഡോളർ കൊണ്ടു തുടങ്ങിയ റിയൽ എസ്റ്റേറ്റ് ബിസിനസ് ഇന്ന് 28 പ്രോപ്പർട്ടികളിലായി വളർന്നു പന്തലിച്ചിരിക്കുന്നു. കോടികളാണ് ഡോളർ ഇനത്തിൽ ഈ വസ്തുവകകളുടെ മൂല്യം. സിഡ്നിക്കു തെക്കുള്ള സതർലാൻഡിലാണ് ആദ്യമായി ഇവർ വീട് വാങ്ങുന്നത്. 2010ൽ. 480000 ഡോളറായിരുന്നു വില. അന്ന് അവർക്കു പ്രായം 23ും 22ഉം. ഇന്ന് പെർത്ത് മുതൽ ഗോൾഡ്കോസ്റ്റ് വരെയും എൻഎസ്ഡബ്ല്യു നഗരങ്ങളിലും പോർട്ട് മക്വയറിലുമൊക്കെ അവർക്കു വലിയ നിക്ഷേപങ്ങളുണ്ട്.

പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കമ്പനി എന്നതായിരുന്നു ഇവരുടെ ബിസിനസ് ആശയം. റീതിങ്‌ക് ഇൻവെസ്റ്റിങ് എന്നായിരുന്നു കമ്പനിയുടെ പേര്. ഇവരുടെ ബിസിനസ് രീതി ഇങ്ങനെയാണ് - നാലു ലക്ഷം ഡോളറിന് ഒരു വീട് വാങ്ങിയെന്നിരിക്കട്ടെ. കുറച്ചു വർഷങ്ങൾക്കകം അതിന്റെ മതിപ്പു വില അഞ്ചു ലക്ഷത്തിനു മേലാകും. ഉടൻ ബാങ്കിൽച്ചെന്ന് റീഫിനാൻസിന് അപേക്ഷ നൽകും. മതിപ്പു വിലയുടെ 80 ശതമാനമാണു റീഫിനാൻസ് ലോണായി ബാങ്കുകൾ നൽകുന്നത്. ആതായത് വസ്തുവിനു മൂല്യം 100000 ഡോളറുണ്ടെങ്കിൽ 80000 ഡോളർ വായ്പയായി ലഭിക്കും. അത് അടുത്ത വീട് വാങ്ങുന്നതിൽ നിക്ഷേപിക്കും. 

വാങ്ങുന്ന വീടുകൾ വാടകയ്ക്കു നൽകുകയാണു രീതി. അതിൽനിന്നു കിട്ടുന്ന വാടക ലോൺ തിരിച്ചടവിനും അടുത്ത വീട് വാങ്ങുന്നതിനുമായി ഉപയോഗിക്കും. ആദ്യം സതർലാൻഡിൽ വാങ്ങിയ വീടിന് ചില അറ്റകുറ്റപ്പണികൾ വേണ്ടിവന്നു. 45000 ഡോളറാണ് അതിനു ചെലവായത്. അറ്റകുറ്റപ്പണി നടത്തിയതോടെ വീടിന്റെ മതിപ്പുവില ഇരട്ടിയായി. 11 ലക്ഷം ഡോളറോളമാണ് ഇപ്പോൾ വില. 

സിഡ്നിയിൽ റിയൽ എസ്റ്റേറ്റ് വ്യവസായം മൂർധന്യത്തിലെത്തിയതോടെ ഇവരുടെ ലാഭം കുറയാൻ തുടങ്ങി. അതോടെ സ്ഥലം പ്രോപ്പർട്ടികൾ വാങ്ങി. പോർട്ട് മക്വയറിലേക്കു പോകുന്നത് അങ്ങനെയാണ്. 4,80,000 ഡോളറിന് അവിടെ അവർ ഒരു ഫ്ലാറ്റ് വാങ്ങി. പിന്നീട് ഗോൾഡ് കോസ്റ്റിലെ ലബ്രാ‍ഡറിൽ ചെലവു കുറഞ്ഞ ആറ് അപ്പാർട്ടമെന്റുകൾ. പോർട്ട് മക്വയറിൽ മറ്റ് അഞ്ചെണ്ണം, കൂമയിൽ രണ്ടെണ്ണം അങ്ങനെ നീണ്ടു അവരുടെ പട്ടിക. 

home

പിന്നീട് ഒനെല്ലിസ് അവരുടെ ആദ്യത്തെ കൊമേഴ്സ്യൽ പ്രോപ്പർട്ടി വാങ്ങി. പെർത്തിൽ 640000 ഡോളറിന് ഒരു സൂപ്പർമാർക്കറ്റും ഹോട്ടലും വാങ്ങി. പിന്നീട് ഒരു മെഡിക്കൽ സെന്ററും ഗോഡൗണും വാങ്ങി. സൺഷൈൻ കോസ്റ്റിൽ 4000 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഡെവലപ്മെന്റ് സൈറ്റാണ് ഏറ്റവും ഒടുവിൽ ഇവർ വാങ്ങിയത്. നിർമാണം പൂർത്തിയാകുമ്പോൾ മതിപ്പുവില വാങ്ങിയതിന്റെ ഇരട്ടിയാകുമെന്നാണ് ഇവർ കരുതുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :