ലോകത്തേറ്റവും ജീവിതച്ചെലവു കുറഞ്ഞ 10 നഗരങ്ങളിൽ നാലെണ്ണം ഇന്ത്യയിൽ. ബെംഗളൂരു (മൂന്നാം സ്ഥാനം), ചെന്നൈ (ആറ്), മുംബൈ (ഏഴ്), ന്യൂഡൽഹി (10) എന്നിവയാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) പട്ടികയിൽ ഇടം പിടിച്ചത്.
അൽമാട്ടി (കസഖ്സ്ഥാൻ) ആണ് ഏറ്റവും ചെലവു കുറഞ്ഞ നഗരം. ലാഗോസ് (നൈജീരിയ) രണ്ടാമതെത്തി. കറാച്ചി (നാല്), അൾജിയേഴ്സ് (അഞ്ച്), കീവ് (യുക്രൈൻ – 8), ബുക്കറസ്റ്റ് (റുമാനിയ– 9) എന്നിവയാണ് മറ്റുള്ളവ.
സിംഗപ്പൂർ തുടർച്ചയായ നാലാം വർഷവും ലോകത്തെ ചെലവേറിയ നഗരമായി. ഹോങ്കോങ്ങും സൂറിക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ടോക്കിയോ, ഒസാക്ക, സോൾ, ജനീവ, പാരിസ്, ന്യൂയോർക്, കോപ്പൻഹേഗൻ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.