മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നു യൂറോപ്പിലേക്ക്; സന്ദര്‍ശനം ഈമാസം 13 വരെ

pinarayi-vijayan-04
SHARE

മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്ന ഉന്നതതല സംഘം ഇന്നു രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. . പതിമൂന്നാം തീയതിവരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. 

ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്രയുടെ ആദ്യഘട്ടം. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ രീതി പഠിക്കുകയാണു ലക്ഷ്യം. ഫിൻലാൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്‌സണ്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളും ഐടി കമ്പനികളും സംഘം സന്ദർശിക്കും. ടൂറിസം,ആയുർവേദ മേഖലകളില്‍യോജിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. 

നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍മാതൃകളും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദു റഹിമാൻ  എന്നിവരും നോര്‍വേയില്‍ എത്തുന്നുണ്ട്‌. ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും ആരോഗ്യമന്ത്രി വീണ ജോര്‍ജും പോകുന്നുണ്ട്. വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസിലാക്കുകയാണ് യാത്രകൊണ്ട് ഉദേശിക്കുന്നത്. 

ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മന്ത്രി പി.രാജീവും ഇംഗ്ളണ്ടിലെത്തുന്നുണ്ട്. വ്യവസായികളുടെ സംഗമം സഘടിപ്പിക്കും. 13 ന് മന്ത്രിസഭാ യോഗത്തിൽ ഒാണ്‍ലൈനായി  മുഖ്യമന്ത്രി പങ്കെടുക്കും. 

Chief Minister Pinarayi Vijayan and cabinet colleagues Europe trip from today

MORE IN BREAKING NEWS
SHOW MORE