കണ്ണൂരില്‍ നേരിയ മഴ തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി ഇല്ല

kannur-rain
SHARE

കണ്ണൂരില്‍ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂര്‍–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഇടവിട്ട് ശക്തമായ മഴയുണ്ട്.  

പുഴകളില്‍ നീരൊഴുക്ക് ശക്തമാണ് . ജില്ലയില്‍ 12 ക്യാപുകളിലായി 176 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാലക്കാട് ജില്ലയില്‍ പതിനൊന്ന് ദുരിതാശ്വാസ ക്യാംപുകളിലായി ഇരുന്നൂറ്റി നാല്‍പ്പതുപേരെ മാറ്റിപ്പാര്‍പ്പിച്ചു. ചിറ്റൂര്‍, മണ്ണാര്‍ക്കാട് ആലത്തൂർ, അട്ടപ്പാടി താലൂക്കുകളിലാണ് പ്രത്യേക ശ്രദ്ധയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. 

റാന്നി, പത്തനംതിട്ട ഭാഗങ്ങളിലും പമ്പയിലെ ജലനിരപ്പ് കുറയുകയാണ്. കൊല്ലത്ത് ഇടവിട്ടുള്ള മഴയുണ്ടെങ്കിലും ശക്തമല്ല.  പത്തനാപുരം പിടവൂരിൽ കല്ലയാറ്റിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു. കടൽക്ഷോഭം രൂക്ഷമാണ്. 

MORE IN BREAKING NEWS
SHOW MORE