പീഡനക്കേസ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി സ്റ്റേഷനിൽ ഹാജരായി

make-up-artist-anees-ansari
SHARE

കൊച്ചിയിലെ പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജ്യാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. ഇന്നു മുതൽ നാലു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അനീസ് അൻസാരിക്കെതിരെ നാല് കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദേശത്തുള്ള പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്.

നിലവിൽ ഒരു പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള നടപടി അന്വേഷണ സംഘം പൂർത്തിയാക്കി. അതേസമയം തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് അൻസാരി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE