ഇന്നും ചോദ്യമുനയിലേക്ക് ദിലീപ്; ഡിജിറ്റല്‍ തെളിവുകളെ പറ്റി ചോദിച്ചറിയും

dileepspoffice2
SHARE

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ  രണ്ടാംദിവസവും ചോദ്യംചെയ്യുന്നു. കളമശേരി ക്രൈബ്രാഞ്ച് ഒാഫീസിലാണ് ചോദ്യംചെയ്യല്‍.  ദിലീപിന്റെ പേഴ്സണൽ മൊബൈൽ ഫോൺ ഉൾപ്പെടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ സാധനങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. 3 മൊബൈൽ ഫോൺ, 2 ഐപാഡ്, ഒരു പെൻ ഡ്രൈവ്, ഒരു ഹാർഡ് ഡിസ്ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തത്.

MORE IN BREAKING NEWS
SHOW MORE