രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 6 സംസ്ഥാനങ്ങളിൽ വ്യാപനം ശക്തം

india-covid-test-11-27
SHARE

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 3,47,254 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ ഒമിക്രോൺ രോഗികളുടെ എണ്ണം 9,692 ആയി ഉയർന്നു. ഡൽഹിയിൽ രോഗവ്യാപനം കുറഞ്ഞതോടെ വരാന്ത്യ കർഫ്യു അവസാനിപ്പിക്കാൻ ലഫ്റ്റനന്റ് ഗവർണറോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ശുപാർശ ചെയ്തു

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 9 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു.ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തിൽ നിന്ന് 17.94 ശതമാനമായി ഉയർന്നു. ഇന്നലെ 703 പേർ രോഗം ബാധിച്ച് മരിച്ചു. കേരളം, കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിശക്തം. 

ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 2,51, 777 പേർ ഇന്നലെ രോഗമുക്തി നേടി.  രാജ്യത്താകെ ഒമിക്രോൺ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഒമിക്രോൺ രോഗികളുടെ എണ്ണത്തിലെ വർധന 4.36 ശതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ നീക്കാനുള്ള ഡൽഹി സർക്കാരിന്റെ നീക്കം. വാരാന്ത്യ കർഫ്യൂ അവസാനിപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു.സ്വകാര്യ ഓഫീസുകൾ 50% ശേഷിയിൽ പ്രവർത്തിപ്പിക്കാമെന്നും സർക്കാർ നിർദേശിച്ചു. ഇളവുകൾക്ക് അനുമതി തേടി ലെഫ്. ഗവർണർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കത്തയച്ചു.

MORE IN BREAKING NEWS
SHOW MORE