പ്രതിരോധ കുത്തിവെയ്പ്പിന് എത്തിയ കുട്ടികൾക്ക് കോവിഡ് വാക്സീന്‍ കുത്തിവെച്ചു; പരാതി

aryanad-health-center-3
SHARE

തിരുവനന്തപുരം ആര്യനാട് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീന്‍ കുത്തിവെച്ചു. പതിനഞ്ചുവയസിലെ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ കുട്ടികള്‍ക്കാണ് വാക്സീന്‍ മാറികുത്തിയത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഏറെ സൂക്ഷ്മായി നല്‍കേണ്ട കോവിഡ് വാക്സിനേഷനാണ് ആര്യനാട്  രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. പതിനഞ്ചുവയസിലെ പ്രതിരോധ കുത്തിവെയ്പ്പിനെത്തിയ കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് കോവിഡ്  വാക്സീന്‍ നല്‍കിയത്. 

മൂന്നാമത് ഒരു വിദ്യാര്‍ഥി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനെത്തിയപ്പോള്‍ പ്രതിരോധ കുത്തിവെയ്പ്പില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ തന്‍റെ രണ്ടു സഹപാഠികള്‍ക്ക് പ്രതിരോ കുത്തിവെയ്്പ് കിട്ടിയെന്ന് മൂന്നാമത്തെ വിദ്യാര്‍ഥി പറഞ്ഞു. ഇതോടെയാണ് നേരത്തെ വന്ന രണ്ടു പേര്‍ കുട്ടികളായിരുന്നുവെന്നും കോവിഷീല്‍ഡ് വാക്സീന്‍ കുത്തിവെച്ച അബദ്ധവും ആശുപത്രി അധികൃതര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ റജിസ്ട്രേഷന്‍ നടത്തി മാത്രം ആളുകള്‍ വാക്സിനേഷന്‍ റൂമില്‍ പ്രവേശിക്കുമ്പോള്‍ കുട്ടികള്‍ മറ്റൊരു വഴിയിലൂടെ വാക്സിനേഷന്‍ റൂമിലെത്തുകയായിരുന്നു . പതിനെട്ടു വയസുകഴിഞ്ഞവരാണെന്ന കരുതി നഴ്സ് കോവിഡ് വാക്സീന്‍ നല്‍കുകയായിരുന്നു. 

‌പ്രതിരോധ കുത്തിവെയ്പ്പെന്ന് ചോദിക്കാതെ കുട്ടികള്‍ വാക്സിനേഷന്‍ റൂമിലെത്തുകയായിരുന്നുവെന്ന്  ആശുപത്രി അധികൃതര്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ ആശുപത്രിയില്‍ നിരക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE