'തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യ'; മോദിയെ വിമർശിച്ച് പ്രിയങ്ക

priyanka
SHARE

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. ഇതുവരെ ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.  അതേസമയം,  കര്‍ഷകരുടെ സത്യഗ്രഹത്തിനു മുന്നില്‍ ധാര്‍ഷ്ട്യം കീഴടക്കപ്പെട്ടുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അന്യായത്തിനെതിരെയുള്ള ഈ ജയത്തിന് അഭിവാദ്യങ്ങളെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE