രാജ്യത്തെ സ്ഫോടന പരമ്പരകളുടെ സൂത്രധാരൻ ആരിഫ് ഖാന്‍ പിടിയില്‍

ariz
SHARE

ഗുജറാത്തില്‍ ഉള്‍പ്പെടെ നിരവധി സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആരിഫ് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘമാണ് അരിഫ് ഖാനെ പിടികൂടിയത്. ഡല്‍ഹി പൊലീസ് ആസ്ഥാനത്തെത്തിച്ച് ചോദ്യംചെയ്യുകയാണ്.  ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ അബ്ദുള്‍ ഖുറേഷി നേരത്തെ പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് ആരിഫ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ഉള്‍പ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.