വിവാദങ്ങൾ വേദനിപ്പിക്കുന്നു, കേസ് നിയമപരമായി നേരിടും: ഒമര്‍ലുലു

omar-lulu-priya-case
SHARE

ഒരു അഡാറ് ലൗ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ലുലു.  കേസ് നിയമപരമായി നേരിടുമെന്നും സംവിധായകൻ പ്രതികരിച്ചു. 

സിനിമയിലെ മാണിക്യമലരായ എന്ന പാട്ടും വിഡിയോയും ഇസ്‍ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഒമർ ലുലുവിനെതിരെ കേസെടുത്തിരുന്നു. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മുസ്ലിം  മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം.  പ്രിയാ വാരിയർക്കും ഗാനത്തിന്റെ  അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.