ധവാനോട് മോശമായി പെരുമാറിയ റബാദയ്ക്ക് പിഴയും ഡീമെറിറ്റ് പോയിന്റും

dawan-Rabada,jpg
SHARE

പോര്‍ട്ട് എലിസബത്ത് ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാനോട് മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ കാഗിസോ റബാദയ്ക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ ശിക്ഷ. വിക്കറ്റെടുത്ത ശേഷം ധവാനുനേരെ കൈവീശി കാട്ടിയ റബാദ മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നുമാണ് ഫീല്‍ഡ് അംപയര്‍മാര്‍ മാച്ച് റഫറിക്ക് നല്‍കിയ റിപ്പോര്‍ട്ട്. പിഴയ്ക്കൊപ്പം മോശമായി പെരുമാറുന്ന താരങ്ങള്‍ക്ക് നല്‍കുന്ന ഒരു ഡീമെറിറ്റ് പോയിന്റും റബാദയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അച്ചടക്ക നടപടി പൂര്‍ണമായും അംഗീകരിച്ച റബാദ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.