ബാര്‍ കോഴ കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു; മാണി തിരുച്ചുവരണം: കുഞ്ഞാലിക്കുട്ടി

PK-Kunhalikutty
SHARE

ബാര്‍ കോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫിനും, കെ.എം മാണിക്കുമെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ്  തിരിച്ചു വരണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കെ.എം മാണിയാണെന്നും കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് പറഞ്ഞു.

ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

 ബാർകോഴക്കേസില്‍ വൻ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെഎം മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി ബിജു രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഇപ്പോൾ കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. അത് സംഭവിച്ചാല്‍ എൽഡിഎഫ് വഞ്ചിച്ചുവെന്ന് പറയേണ്ടിവരും. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. 

കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെയാണ് ഉറപ്പുനൽകിയത്. വിഎസിനെയും പിണറായിയെയും വൈക്കം വിശ്വനെയും കണ്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നാണ് ബിജു രമേശ് പറയുന്ന്. 

കേസ് ഒഴിവാക്കി കെഎം മാണിയെ വെള്ളപൂശാൻ തയ്യാറായാൽ എൽഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് നേതൃത്വം തിരിച്ചറിയണം. 

തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് വിജിലൻസ് കേസ്  അവസാനിപ്പിക്കുന്നത് ഉന്നതതലത്തിൽ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണ്. യുഡിഎഫ് ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോൾ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവർക്ക് സംരക്ഷണം നൽകാന്‍ തയ്യാറായാൽ മതിയെന്നും ബിജു രമേശ് പറഞ്ഞു. 

വാഗ്ദാനലംഘനത്തിൽ പ്രതിഷേധിക്കാന്‍ തുറക്കാവുന്ന ബാറുകളും നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് ബിജു രമേശ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.