‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു...’ ശുഹൈബിനുനേരെ സിപിഎം കൊലവിളി, വിഡിയോ പുറത്ത്

shuhaib-threat
SHARE

കണ്ണൂര്‍ മട്ടന്നൂരില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ ആപായപ്പെടുത്തുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി വധഭീഷണി മുഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എടയന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലാണ് പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ അണികള്‍ മുഴക്കിയത്.  അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശുഹൈബിന്റെ മൃതദേഹം വിലാപയാത്രയായി എടയന്നൂരിലെത്തിച്ച് കബറടക്കും. 

സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാളുകള്‍ എണ്ണപ്പെട്ടന്നാണ് പരസ്യമായി മുദ്രാവാക്യം മുഴക്കിയത്.പരിയാരത്ത് ഫൊറന്‍സിക് സര്‍ജന്‍ ഇല്ലാതിരുന്നതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വെട്ടുകൊണ്ട 37 മുറിവുകളാണ് ശുഹൈബിന്റെ ശരീരത്തിലുള്ളത്. എടയന്നൂര്‍ തെരൂരില്‍ തട്ടുകടയില്‍നിന്ന് ചായകുടിച്ചുനില്ക്കുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി കൂടിയായ ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തലശേരിയില്‍വെച്ചാണ് മരിച്ചത്. സംഭവസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്ക് കൂടി  പരുക്കേറ്റിരുന്നു. പ്രദേശത്തെ കെഎസ്്യു എസ്എഫ്ഐ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. 


.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.