കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

kashmir
SHARE

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ സി.ആര്‍.പി.എഫ് ആസ്ഥാനത്തിന് നേര്‍ക്ക് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു.  ക്യാംപിനുളളിലേക്ക് കടക്കാനുളള ഭീകരരുടെ ശ്രമം സി.ആര്‍.പി.എഫ് പരാജയപ്പെടുത്തി. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വൈകീട്ട് ഉന്നതതലയോഗം വിളിച്ചു.  

പുലര്‍ച്ചെ നാലരയ്ക്കാണ് രണ്ടുഭീകരര്‍ കരണ്‍നഗറിലെ സി.ആര്‍.പി.എഫ് ക്യാംപിന് നേര്‍ക്ക് ആക്രമണം തുടങ്ങിയത്. സി.ആര്‍.പി.എഫ് ശക്തമായി തിരിച്ചടിച്ചു. ഇതോടെ ക്യാംപിനുളളിലേക്ക് കടക്കാനുളള ശ്രമം ഉപേക്ഷിച്ച ഭീകരര്‍ സമീപത്തെ കെട്ടിടത്തില്‍ ഒളിച്ചു. ഭീകരരെ പിടികൂടാന്‍ സി.ആര്‍.പി.എഫും സൈന്യവും ഭീകരവിരുദ്ധസ്ക്വാഡും കെട്ടിടം വളഞ്ഞു. വന്‍ആയുധശേഖരം ഭീകരരുടെ പക്കലുണ്ടെന്നാണ് വിവരം. കെട്ടിടത്തില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം സൈന്യം ഏറ്റുമുട്ടല്‍ രൂക്ഷമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ കശ്മീരിലെ സുഞ്ച്‍വാന്‍ സൈനിക ക്യാംപിന് നേര്‍ക്കും ഭീകരാക്രമണമുണ്ടായിരുന്നു. അഞ്ച് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടന്നയിടങ്ങളില്‍ എന്‍.െഎ.എ സംഘം പരിശോധനനടത്തി. വന്‍ആയുധശേഖരവുമായി ഭീകരര്‍ സൈനികക്യാംപിലെത്തിയതില്‍ സുരക്ഷാവീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.