സാഹിത്യ അക്കാദമിയില്‍ സംഘപരിവാര്‍ നീക്കം പൊളിഞ്ഞു; ചന്ദ്രശേഖര കമ്പാര്‍ പുതിയ അധ്യക്ഷൻ

kambar
SHARE

കേന്ദ്ര സാഹിത്യ അക്കാദമിയില്‍ പിടി മുറുക്കാനുളള സംഘപരിവാര്‍ നീക്കത്തിന് തിരിച്ചടി. നോവലിസ്റ്റ് ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സംഘപരിവാ‍ര്‍–ബിജെപി പിന്തുണയോടെ മല്‍സരിച്ച ജ്ഞാനപീഠ പുരസ്ക്കാര ജേത്രിയും ഒഡീഷ എഴുത്തുകാരിയുമായ പ്രതിഭാ റായി പരാജയപ്പെട്ടു.  

കന്നട കവിയും നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാര്‍, മറാഠി എഴുത്തുകാരന്‍ ബാലചന്ദ്ര നെമാഡേ, വിഖ്യാത ഒഡീഷ എഴുത്തുകാരി പ്രതിഭ റായ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിച്ചത്.

പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. 

പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തത്. 

പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനെ അധ്യക്ഷസ്ഥാനത്തേയ്ക്ക് മല്‍സരിപ്പിക്കാന്‍ ബിജെപി ആശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പ്രതിഭാ റായിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.