ജഡ്ജിമാരുടെ പൊട്ടിത്തെറി; പ്രധാനമന്ത്രി വിവരങ്ങള്‍ തേടി

modi
SHARE

രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് ജഡ്ജിമാര്‍.സുപ്രീം കോടതിയിൽ ഉയർന്ന ഈ അസാധാരണ സംഭവത്തെ തുടർന്ന്  പ്രധാനമന്ത്രി നിയമമന്ത്രിയുമായി സംസാരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലുമായി ചര്‍ച്ച നടത്തും. 

പൊട്ടിത്തെറിച്ച് ജഡ്ജിമാര്‍; ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ്; കേന്ദ്രവും കുലുങ്ങും 

രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് ജഡ്ജിമാര്‍.  കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജസ്റ്റിസ് ചെലമേശ്വറിന്‍റെ നേതൃത്വത്തിലുള്ള സംഘം സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തിലല്ലെന്നും തുറന്നടിച്ചു. ഞങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് പിന്നീട് ആരും പറയരുതെന്ന് പറഞ്ഞാണ് കടുത്ത വിമര്‍ശനങ്ങളിലേക്ക് ജഡ്ജിമാര്‍ കടന്നത്. പ്രതിഷേധം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. 

ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. ചീഫ് ജസ്റ്റിസിന് നാലുപേരും കൂടി ഒപ്പിട്ട കത്ത് നല്‍കി. നേരിട്ടു കാണുകയും ചെയ്തു.  


ഒരു കാര്യം ശരിയായ രീതിയില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടെന്ന് ജഡ്ജിമാര്‍ പറഞ്ഞു. 

ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തര്‍ക്കം. 

കോടതി വിട്ടിറങ്ങിയാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഉള്‍പ്പെടെ നാലുജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ വി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. നാലുപേരും സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങളാണ്. 

ജഡ്ജി ലോയയുടെ മരണത്തില്‍ സുപ്രീംകോടതി രാവിലെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതീവഗുരുതരമായ സംഭമെന്ന് നിരീക്ഷിച്ച കോടതി, മഹാരാഷ്ട്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കും.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.