കെഎസ്ആർടിസി പെന്‍·ഷന്‍ മുടങ്ങി; ജീവിതം വഴിമുട്ടി ഗൃഹനാഥ ജീവനൊടുക്കി

Thumb Image
SHARE

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോടുള്ള സർക്കാരിന്‍റെ അവഗണനക്ക് ഒരു രക്തസാക്ഷി. പെൻഷൻ കിട്ടാതെ നരകിച്ച് എറണാകുളം കൂത്താട്ടുകുളത്തെ വിരമിച്ച കെഎസ്ആർടിസി ജീവനക്കാരന്‍റെ ഭാര്യ തങ്കമ്മ ജീവനൊടുക്കി. അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതോടെ രോഗിയായ മകനെ ചികിൽസിക്കാനും വഴിയില്ലാതെ കുടുംബം വലഞ്ഞു. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലെന്ന് തങ്കമ്മ പറഞ്ഞതായി അയൽവാസി മനോരമ ന്യൂസിനോട് പറഞ്ഞു. 

31 വര്‍ഷം ഡ്രൈവറായി കെഎസ്ആര്‍ടിസിയെ സേവിച്ച മാധവന്‍റെ ഭാര്യയാണ് ജീവനൊടുക്കിയ തങ്കമ്മ. 1999 ഒക്ടോബറില്‍ മൂന്നാര്‍ ഡിപ്പോയില്‍ നിന്നാണ് മാധവന്‍ വിരമിച്ചത്. എട്ട് വര്‍ഷം മുമ്പ് മാധവന്‍ മരിച്ച്ചു. ഇതോടെ മാനസിക വൈകല്യമുള്ള മൂത്തമകന്‍ ഷാജിയോടൊപ്പമാണ് തങ്കമ്മയുടെ താമസം. മാസാമാസം കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ ഇനത്തില്‍ കിട്ടുന്ന പതിനായിരം രൂപയാണ് കുടുംബത്തിന്‍റെ ഏക വരുമാനം. വീട്ടുചെലവിനു പുറമെ മകന്‍റെ ചികിത്സയ്ക്കുള്ള പണവും ഇതില്‍ നിന്ന് കണ്ടെത്തണം. അഞ്ച് മാസം മുമ്പ് പെന്‍ഷന്‍ മുടങ്ങി. നേരത്തെ സ്വരൂപിച്ച് വെച്ച പണംകൊണ്ട് വീട്ടിലെ അടുപ്പ് പുകഞ്ഞു. എന്നാല്‍ മകന്‍റെ ചികിത്സ മുടങ്ങിയത് തങ്കമയെ മാനസികമായി തളര്‍ത്തി. മരിക്കുന്നതിന് തൊട്ടുമുമ്പും അയല്‍വാസിയോടെ തങ്കമ തന്‍റെ ദുരവസ്ഥ പങ്കുവെച്ചു. 

പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന ആശങ്കയും തങ്കമയെ അലട്ടിയിരുന്നു. മാസത്തില്‍ ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും പെന്‍ഷനായി തങ്കമ്മ തൊടുപുഴയിലെ ഓഫിസ് കയറി ഇറങ്ങി, മുട്ടാത്ത വാതിലുകളില്ല. അവസാന പ്രതീക്ഷയും നശിച്ചതോടെ വീട്ടിലെ വെന്‍റിലേറ്ററില്‍ സാരിതുമ്പില്‍ തങ്കമ്മ ജീവിതം അവസാനിപ്പിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരെ തുടര്‍ച്ചയായി അവഗണിക്കുന്ന സര്‍ക്കാര്‍ തങ്കമയുടെ മരണത്തിന് മറുപടി പറഞ്ഞെ മതിയാകൂ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.