പട്ടയം റദ്ദാക്കിയ നടപടി; ജോയ്സ് ജോര്‍ജ് കലക്ടര്‍ക്ക് പരാതി നല്‍കി

Thumb Image
SHARE

ഇടുക്കി കൊട്ടാക്കമ്പൂരില്‍ തന്‍റെയും കുടുംബത്തിന്‍റെയും പേരിലുണ്ടായിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിക്കെതിരെ ജോയ്സ് ജോര്‍ജ് എം.പി കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. കലക്ടര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു. സബ്കലക്ടറുടെ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ജോയ്സ് ജോര്‍ജിന്‍റെ അപ്പീല്‍. നേരത്തെ റവന്യൂമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അപ്പീലിന്‍റെ അടിസ്ഥാനത്തില്‍ രേഖകളു‍ടെ പരിശോധന അടുത്തദിവസങ്ങളില്‍തന്നെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒന്‍പാതംതീയതിയാണ് ജോയ്സ് ജോര്‍ജിന്‍റേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള 28 ഏക്കര്‍ ഭൂമിയുടെ പട്ടയം ദേവികുളം സബ്കലക്ടര്‍ റദ്ദാക്കിയത്. ഭൂമി ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.