പിടിവാശി വിട്ട് എന്‍സിപി; തോമസ് ചാണ്ടി രാജിയിലേക്ക്

Thumb Image
SHARE

കായല്‍ കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടിയുടെ രാജിയില്ലെന്ന നിലപാടില്‍ നിന്ന് എന്‍സിപി പിന്നോട്ട്. എന്‍സിപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് രാജിക്കായി അനുമതി ചോദിച്ചു. രാജി വേണ്ടിവരുമെന്ന് സംസ്ഥാന ഭാരവാഹികളില്‍ പൊതുവികാരം ഉണ്ടായി.  

അതേസ‌മയം കൊച്ചിയില്‍ചേരുന്ന  എന്‍.സി.പി നേതൃയോഗത്തില്‍ ബഹളത്തോടെയാണ് തുടക്കമായത്. തോമസ് ചാണ്ടി പാര്‍ട്ടിയെ നാണം കെടുത്തിയെന്ന് ഒരു വിഭാഗം വിമര്‍ശനം ഉയർത്തി. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. 

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിരുന്നു. 

തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് എന്‍.സി.പി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ  രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ല. പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ രാവിലെ കൊച്ചിയില്‍ പറഞ്ഞു.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.