ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വധം: മൂന്നു പേർ അറസ്റ്റിൽ

rss
SHARE

ഗുരുവായൂരിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണു പിടിയിലായത്. വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണ് നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു.

സിപിഎം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബർ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാർഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി തിങ്കളാഴ്ച ഹർത്താൽ ആചരിച്ചിരുന്നു. ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും നേര്‍ക്കു‌നേർ പോരാടുന്ന സാഹചര്യത്തിലാണ് മൂന്നുപേരെ പൊലീസ് പിടികൂടിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.