രാജി വേണ്ടെന്ന് കേന്ദ്രനേതൃത്വവും; എന്‍സിപി നേതൃയോഗം ഉടന്‍

praful-patel
SHARE

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ വേണ്ടെന്ന് പ്രഫുല്‍ പട്ടേല്‍. ടി.പി പീതാംബരനുമായി പ്രഫുല്‍ പട്ടേല്‍ സംസാരിച്ചു. ശരദ് പവാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. 

പാര്‍ട്ടിയുടെ നിര്‍ണായക യോഗം ചേരാനിരിക്കെ തോമസ് ചാണ്ടിക്ക് പിന്തുണ ആവര്‍ത്തിച്ച് എന്‍.സി.പി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. മന്ത്രിയുടെ  രാജിക്കാര്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലല്ല. പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ കൊച്ചിയില്‍ പറഞ്ഞു.  കോടതി പരാമര്‍ശം ഉണ്ടായാല്‍ അതും ചര്‍ച്ചയാകും. തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പന്ന്യന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും ടി.പി പീതാംബരന്‍ കൊച്ചിയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.