'കൊട്ടക്കാമ്പൂർ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന്റെ നടപടി സ്വാഗതാർഹം'

Oommen-Chandy
SHARE

ജോയ്സ് ജോർജ്ജ് എം.പിയുടേയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജോയ്സിനെ മുഖ്യമന്ത്രി നിയമസഭയിൽ ന്യായീകരിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണം. ഉദ്യോഗസ്ഥർ തെറ്റായ വിവരമാണ് നൽകിയതെങ്കിൽ അവർക്കെതിരെ നടപടി എടുക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി വീഴ്ച സമ്മതിക്കണം. 

ഇപ്പോൾ ഉണ്ടായിട്ടുള്ള നടപടി കോൺഗ്രസും യു.ഡി.എഫും മുൻപ് ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി കാസർകോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.