സുജോയ് ഘോഷ് രാജിവച്ചു; ഗോവ മേള വിവാദത്തില്‍

sujoy-gosh
SHARE

കൊടിയേറും മുന്‍പേ ഗോവ രാജ്യാന്തര മേളയില്‍ വിവാദം. നാല്‍പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻപനോരമ വിഭാഗം ജൂറി അധ്യക്ഷൻ . സെക്സി ദുർഗ, നൂഡ് എന്നീ ചിത്രങ്ങൾ മേളയിൽനിന്ന് കേന്ദ്രവാർത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി. സുജോയ്ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യൻ പനോരമയിലേക്ക് 24 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. എന്നാൽ മലയാളി സംവിധായകൻ സനൽകുമാർ ശശിധരൻറെ സെക്സി ദുർഗയും രവി ജാദവിൻറെ നൂഡ് എന്ന സിനിമയും മാറ്റി നിർത്തിയാണ് കേന്ദ്രവാർത്താ വിനിമയ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്. 

സിനിമകള്‍ ഒഴിക്കിയതിനെതിരെ ജൂറിഅംഗങ്ങൾ പ്രതിഷേധമുയർത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ഈമാസം ഇരുപതുമുതൽ 28 വരെയാണ് മേള. മലയാളത്തില്‍ നിന്ന് ടേക്ക് ഓഫ് മാത്രമാണ് ഇക്കുറി പനോരമയില്‍ ഇടം കണ്ടത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.