പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭൂമി സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ റവന്യുവകുപ്പ് അന്വേഷിക്കും. എം.എല്‍.എയുെടയും കുടുംബാംഗങ്ങളുടെയും കൈവശം എത്ര ഭൂമിയുണ്ടെന്നാണ് പരിശോധിക്കുക. വില്ലേജ് തിരിച്ചുള്ള കണക്കെടുക്കാനാണ് തീരുമാനം. എം.എല്‍.എയുടെ കുടുംബത്തിന്റെയും കൈയില്‍ ഭൂപരിഷ്കരണ നിയമപരിധിക്കു പുറത്ത് ഭൂമിയുണ്ടെന്ന പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതി വരുന്നതിനു മുന്‍പ് വകുപ്പുതലത്തില്‍ പരിശോധന നടത്താനാണ് തീരുമാനം.
Advertisement