ചാലക്കുടിയിൽ വസ്തു ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ അഡ്വക്കറ്റ് സി.പി. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ഹരിപ്രസാദാണ് ജാമ്യാപേക്ഷേ കേൾക്കുന്നത്.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് പി.ഉബൈദ് പിൻമാറിയിരുന്നു. കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതേ സമയം ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന ജസ്റ്റീസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകിയിരുന്നു