ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടികള്‍ പട്നയില്‍ എത്തിയതായി പൊലീസ്. പെണ്‍കുട്ടികളെ ട്രെയിനില്‍ വച്ച് കണ്ടതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. മലയാളി പെണ്‍കുട്ടി മറ്റൊരാളുടെ ഫോണില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ചതായി പിതാവും സ്ഥിരീകരിച്ചു. പട്ന പൊലീസുമായി ബന്ധപ്പെട്ട് കുട്ടികളെ കണ്ടെത്തുവാനുള്ള ശ്രമം ഉൗര്‍ജിതമാക്കിയതായി നോയിഡ പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിയോടെയാണ് മാര്‍ക്കറ്റില്‍ പോയ പെണ്‍കുട്ടികളെ കാണാതായത്.
Advertisement