അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് കൊല്ലം ട്രിനിറ്റി സ്കൂളില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് അധ്യാപികക്കൊപ്പം പോയതിനു തൊട്ടു പിന്നാലെയെന്നതിന് തെളിവുകള്‍ പൊലീസിനു ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടി അധ്യാപികയ്ക്കൊപ്പം പോകുന്നതിന്റെയും കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പൊലീസ് സി.സി.ടി.വിുടെ ഹാർഡ് ഡിസ്്ക്ക് പിടിച്ചെടുത്തത്. കുട്ടി പ്രൈമറി ബ്ലോക്കിന്റെ മൂന്നാം നിലയിലേക്ക് ഓടിപോകുന്നത് സി.സി.ടി.വിയിൽ വ്യക്തമാണ്. കുട്ടിയുടെ മരണത്തെ തുടർന്ന് അടച്ച സ്കൂൾ എന്ന് തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല. അതിനിടെ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും