കോണ്‍ഗ്രസ് പോഷക സംഘടനയായ പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി കെപിസിസി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു. എറണാകുളം പോത്താനിക്കാട് സ്വദേശിയായ മാത്യു കുഴല്നാടന് കെഎസ്്യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പ്രഫഷണലുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ശശി തരൂര്‍ എം.പിയാണ്.
Advertisement