ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന-കേന്ദ്രസർക്കാരുകളെ കണക്കറ്റ് വിമർശിച്ച് രാഹുൽഗാന്ധി ഗുജറാത്തിൽ. പണംകൊണ്ട് മൂടിയാലും ഗുജറാത്തിലെ ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് രാഹുൽപറഞ്ഞു. സാധാരണക്കാരെ മറന്ന സർക്കാരാണ് ബിജെപിയുടേത്. സാധാണക്കാരുടെ വ്യവസായസ്ഥാപനങ്ങൾ തകർന്നപ്പോൾ അമിത്ഷായുടെ മകന്റെ കമ്പനിമാത്രം കുതിച്ചുയർന്നതായും അദ്ദേഹംആരോപിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ ഗന്ധിനഗറിൽനടന്ന നവസർജൻ ജനദേശ് മഹാസമ്മേളനത്തിലാണ് രാഹുലിൻറെ വിമർശനം.
Advertisement